Image

ലോസാഞ്ചലസില്‍ വാലിക്ലബിന്റെ ചാരിറ്റി റണ്‍/വാക്ക്

സിമി രാജന്‍ Published on 07 June, 2012
ലോസാഞ്ചലസില്‍ വാലിക്ലബിന്റെ ചാരിറ്റി റണ്‍/വാക്ക്
ഈ വര്‍ഷത്തെ വാര്‍ഷിക പിക്‌നിക്കിനോടനുബന്ധിച്ച് മൈല്‍ റണ്‍/വാക്ക് -ഉം വാലിക്ലബ് നടത്തുന്നു. കുട്ടികള്‍ക്കും, പ്രായപൂര്‍ത്തിയായവര്‍ക്കും, സീനിയര്‍ സിറ്റിസണ്‍സിനും വേണ്ടി പ്രത്യേക മല്‍സരങ്ങള്‍ നടക്കുന്നതായിരിക്കും. കുട്ടികള്‍ക്കും, സീനിയര്‍ സിറ്റിസണ്‍സ് ഇനും 1 മൈല്‍ ദൂരമാണ്. പ്രവേശന ഫീസ് 10 ഡോളര്‍. ദൂരം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും ഫിനിഷേഴ്‌സ് മെഡല്‍ നല്‍കുന്നതായിരിക്കും. ഓരോ പ്രായഗ്രൂപ്പിലും ഒന്നാമതായും രണ്ടാമതായും എത്തുന്നവര്‍ക്ക് പ്രത്യേകം സമ്മാനങ്ങളുമുണ്ട്.

കാലിഫോര്‍ണിയായില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ടോണിബേബി ഇന്‍ഷുറന്‍ ഏജന്‍സിയുമാണ് പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി ജോസ് ഔസോ, ബ്രൂസ് ആന്റണി, ഷിജു അപ്പോഴിയില്‍, സാജു കൈതത്തറ, റോണി ഈപ്പന്‍ എന്നിവരുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ -818-357-6661.

www.vmasc.com/RUN FOR CHARITY
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക