Image

വാർദ്ധക്യ നൊമ്പരങ്ങൾ (കവിത: ജയശ്രീ രാജേഷ്)

Published on 02 October, 2020
വാർദ്ധക്യ നൊമ്പരങ്ങൾ (കവിത: ജയശ്രീ രാജേഷ്)
വറ്റി വരണ്ടു
വിണ്ടു കീറിയ
കൊടിയ വേനലിൻ
ചുടുതാപത്തിൽ

ഇലകൾ പൊഴിഞ്ഞു
ചില്ലകൾ കരിഞ്ഞു
പൊള്ളിയടരുന്ന
ആത്മാവിന്റെ
വൃഥാ സ്വപ്നങ്ങൾ

വഴിയേ മിഴിനട്ട്
കാത്തിരിപ്പൂ  ഇനിയും
വരാത്ത  വസന്തത്തിലെ  കിളിപ്പാട്ടുകൾക്കായ്  ....

വറ്റിയമർന്നൊരാ
സ്നേഹത്തിൻ
നീരുറവകൾക്കുള്ളിൽ
സാന്ത്വനത്തിന്റെ
ജല തീർത്ഥം തേടി

ഒരു കുഞ്ഞു ജലകണമായ്
അരിച്ചിറങ്ങി
അലിഞ്ഞിറങ്ങി
ചേർത്തു പിടിക്കുന്ന
സ്നേഹസ്പർശങ്ങൾ

ഇലപൊഴിഞ്ഞ
വാർദ്ധക്യത്തിൽ
കരുതലിന്റെ 
ഊന്നുവടികളാകാം

വരാനിരിക്കുന്ന
ഓരോ ശിശിരവും ഗ്രീഷ്മവും
നല്ലോർമ്മകളുടെ
വസന്തം തീർക്കട്ടെ ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക