Image

എമ്പയര്‍ റീജിയന്‍ ആര്‍.വി.പി: കീഴ്‌വഴക്കം തുടരണം, റീ ഇലക്ഷന്‍ അനാവശ്യം: ഫിലിപ്പ് ചെറിയാന്‍, തോമസ് കെ. ജോർജ്

Published on 01 October, 2020
എമ്പയര്‍ റീജിയന്‍ ആര്‍.വി.പി: കീഴ്‌വഴക്കം തുടരണം, റീ ഇലക്ഷന്‍ അനാവശ്യം: ഫിലിപ്പ് ചെറിയാന്‍, തോമസ് കെ. ജോർജ്
ന്യു യോര്‍ക്ക്: ഫോമായില്‍ പുതിയ സാരഥികള്‍ സ്ഥാനമേറ്റെങ്കിലും എമ്പയര്‍ റീജിയന്‍ ആര്‍.വി.പി.യുടെ കാരത്തില്‍ ഇനിയും ഒരു തീരുമാനം ആയില്ല.

ഷോബി ഐസക്ക് 28 വോട്ട് നേടി ജയിച്ചു എന്നാണു ആദ്യം ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. എതിര്‍ത്ത മോളമ്മ വര്‍ഗീസിനു 27. എന്നാല്‍ ആകെ 54 വോട്ടെയുള്ളുവെന്നും ഒരു വോട്ട് അധികമായി വന്നുവെന്നും മോളമ്മ പരാതി നല്കി. എന്തായാലും ഇലക്ഷന്‍ കമ്മീഷന്‍ തെറ്റ് സമ്മതിച്ചു. അതില്‍ സന്തോഷം. മുന്‍ പരിചയമില്ലത്ത ഒരു മേഖലയണല്ലോ ഇത്.

കമ്മീഷന്‍ സ്ഥാനര്‍ത്ഥികള്‍ക്ക് ഇരുവര്‍ക്കും തുല്യ വോട്ടായി പ്രഖ്യാപിച്ചു-27 വീതം.

ഇനി എന്ത് എന്നാതാണു പ്രശ്‌നം. ടോസ് ചെയ്യാം, അല്ലെങ്കില്‍ ഇരുവരും ഓരോ വര്‍ഷം വീതം സ്ഥാനം വഹിക്കാം. ഇപ്രാവശ്യം മല്‍സരിച്ച രണ്ട് വനിതകളിലൊരാളാണ് മോളമ്മ

മുന്‍പ് ഹരി നമ്പൂതിരി ആര്‍.വി.പി ആയി മത്സരിച്ചപ്പോള്‍ തുല്യ വോട്ടു വന്നു. സ്ഥാനാര്‍ത്ഥികള്‍ ഒന്നിച്ചൊരു തീരുമാനം എടുത്തു. ടോസ് ചെയ്തപ്പോള്‍ ഹരി നമ്പൂതിരി ഔട്ട്. എങ്കിലും അദ്ദേഹം അത് അംഗീകരിച്ചു. അതാണല്ലോ. മാന്യത.

ടോസ് ചെയ്യാനോ അല്ലെങ്കില്‍ ഓരോ വര്‍ഷം പങ്കിടാനോ അല്ലാതെ വീണ്ടും ഇലക്ഷന്‍ നടത്താന്‍ ഒരു ചട്ടവും ഇല്ല എന്നാതാണു വസ്തുത.

എന്നാല്‍ ഏക വനിതാ സ്ഥാനാര്‍ഥി എന്ന പരിഗണന പോലും കൊടുക്കാതെ, ഒരു ഒത്തുതീര്‍പ്പിനും തയാറാകാതെ വീണ്ടും ഇലക്ഷന്‍ വേണമെന്നു ഒരു വിഭാഗം ശഠിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതു കൊണ്ടൊക്കെ ആണു ഫോമയിലേക്കു വനിതാ സ്ഥാനാര്‍ത്ഥികള്‍ വരാന്‍ മടിക്കുന്നത്.

ഒരാഴ്ച ആയിട്ടും ഔദ്യോഗികമായി ഒരു മറുപടിയും ഇതു വരെ കിട്ടിയിട്ടില്ല.

ഫലപ്രഖ്യാപനം വന്നയുടന്‍ സത്യ പ്രതിജ്ഞ നടന്നു. ജയിച്ചവര്‍ ആഘോഷിക്കും. എന്നാല്‍ തോറ്റു പോയവര്‍ ചിലര്‍ അത് അന്വേഷിക്കും. അത് വേണമല്ലോ? പെരുന്നാളും അതിന്റെ ആഘോഷങ്ങളും തീര്‍ന്നു. അടുത്ത സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വരികയും ചെയ്തു.

എന്തിനാ ഈ കൊറോണ സമയത്തു ഇത്ര ധൃതികൂട്ടി ഒരു സത്യപ്രതിജ്ഞ? ജയപരാജയങ്ങള്‍ പരിശോധിക്കാന്‍ സ്ഥാനര്‍ത്ഥികള്‍ക്കു അവസരം എന്തുകൊണ്ട് കൊടുത്തില്ല? കൊറോണയെ തടയാനുള്ള ഒരു എമര്‍ജന്‍സി കേസ് അല്ലല്ലൊ ഇത്.

റോമ എന്‍ഡോഴ്സു ചെയ്ത രണ്ടുപേര്‍ പരാജയപെട്ടു. റോമയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അത് വിശദമായി പഠിക്കുകയും ചെയ്തു. പലേടത്തും വോട്ടിന്റെ നേരിയ വ്യത്യാസം. പക്ഷെ തോല്‍കുന്നവര്‍ക്കു അതൊരു വലിയ വ്യത്യാസം.

ഒരു റീ ഇലക്ഷന് ഞങ്ങള്‍ തയാറല്ല. അതിനു വകുപ്പുമില്ല. ഓരോ വര്‍ഷം ഷെയര്‍ ചെയാം. ഇതില്‍ മോളമ്മയുടെ വോട്ടിന്റെ കുറവ്, അതൊരു തെറ്റ് പറ്റിയതായി തന്നെ കരുതുന്നു.

ജുഡീഷ്യല്‍ കമ്മിറ്റിയില്‍ ഒരാള്‍ക്ക് തുല്യ വോട്ടുവന്നപ്പോള്‍, രണ്ടു വര്‍ഷം അവര്‍ ഷെയര്‍ ചെയ്യുക ആയിരുന്നു. അതാണു സംഘടനാ പാരമ്പര്യം.

ജയിച്ച ഏക വനിതാ സ്ഥാനാര്‍ത്ഥി വീണ്ടും ഒരു റീ ഇലക്ഷന് തയാറല്ല. ഇനിയും വേണ്ടി വന്നാല്‍ നിയമ വശങ്ങള്‍ നോകേണ്ടി വരുമെന്ന് റോമാ പ്രസിഡന്റ് ഫിലിപ്പ് ചെറിയാനും സെക്രട്ടറി തോമസ് കെ. ജോര്ജും  പറഞ്ഞു 
Join WhatsApp News
true man 2020-10-01 23:43:10
that is true
njanjool 2020-10-02 00:41:21
How connecticut person happened to compete in Yonkers. hehe....
Chacko Thomas 2020-10-02 01:02:39
Same issue of Fokana going to happen in Fomaa. please do not take Fomaa to the the court.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക