Image

സില്ക്ക് മാസ്‌ക്ക് ഏറെ നന്ന്; രോഗിക്കടുത്ത് പോയോ എന്നറിയാന്‍ ഫോണ്‍ ആപ്പ്

Published on 01 October, 2020
സില്ക്ക് മാസ്‌ക്ക് ഏറെ നന്ന്; രോഗിക്കടുത്ത് പോയോ എന്നറിയാന്‍ ഫോണ്‍ ആപ്പ്
കോട്ടണ്‍ കൊണ്ടുള്ള മാസ്‌കിനേക്കാള്‍ വളരെ മികച്ചത് സില്ക്ക് കൊണ്ടുള്ള മാസ്‌ക് എന്നു ഗവേഷകര്‍. പല ഗുണങ്ങളാണു സില്ക്ക് മാസ്‌കിനുള്ളത്. ഇത് രണ്ടു പാളി ഉപയോഗിച്ചാല്‍ സര്‍ജിക്കല്‍ മാസ്‌കിന്റെ ഫലം ചെയ്യും.

സില്ക്ക് ആയതു കൊണ്ട് ധരിക്കാനും സുഖം. സില്ക്കില്‍ കോപ്പര്‍ (ചെമ്പ്) അടങ്ങിയിട്ടുണ്ട്. ചെമ്പിനു ബാക്റ്റീരിയയെയും വൈറസിനെയും കൊല്ലാനുള്ള കഴിവുണ്ട്. പട്ടുനൂല്‍ പുഴുക്കള്‍ തിന്നുന്ന മള്‍ബറി ഇലകളില്‍ നിന്നാണു അവയ്ക്ക് കോപ്പര്‍ ലഭിക്കുന്നത്.

കോട്ടണ്‍ മാസ്‌ക്ക് ജാലാംശം പെട്ടെന്നുവലിച്ചെടുക്കും. അത് സ്‌പോഞ്ച് പോലെഅവിടെ നില്‍ക്കുകയും ചെയ്യും. മറ്റുള്ളവര്‍ തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോള്‍ വീഴുന്ന ജലാംശത്തിലൂടെ ആണല്ലോ വൈറസ് നമുക്കു പകരുന്നത്.
നേരെ മറിച്ച് സില്ക്ക് ജലാംശം പെട്ടെന്നു വലിച്ചെടുക്കില്ല. ശ്വസിക്കാനും പറ്റും.

സില്ക്കില്‍ എത്ര നാള്‍ വൈറസ്നില്‍ക്കുമെന്നാണുഇപ്പോള്‍ പഠനം നടക്കുന്നത്.

ന്യു യോര്‍ക്കില്‍ പുതിയ ആപ്പ്

കൊറോണ രോഗികളുടെ അടുത്തു കൂടി പോയോ എന്ന് അറിയാന്‍ സ്മാര്‍ട്ട് ഫോണില്‍ പുതിയ ആപ്പ്. ന്യു യോര്‍ക്കിലും സമീപത്തെ നാലു സ്റ്റേറ്റിലും ഇത് ലഭ്യം.

കൊറോണ രോഗിയുടെ അടൂത്ത് 10 മിനിട്ട് നിന്നിട്ടുണ്ടെങ്കില്‍ ആപ്പ് നമുക്ക് വിവരം തരും.

പ്രവര്‍ത്തനം ഇങ്ങനെ: കൊറോണ ബാധിച്ചവര്‍ക്ക് ആപ്പിന്റെ ലിങ്ക് കൊടുക്കുന്നു. പാസ് വേര്‍ഡും. അതൊടെ ആപ്പ് പ്രവര്‍ത്തിച്ചു തുടങ്ങും. അതിന്റെ ആറടി അടുത്തു വരുന്ന ഫോണുകള്‍ക്ക് സന്ദേശം കിട്ടും.

പക്ഷെ രോഗി ആരെന്നോ മറ്റു വിവരങ്ങളോ ഒന്നും ലഭിക്കില്ലെന്നു ഗവര്‍ണര്‍ ആന്‍ഡൂ കോമോ അറിയിച്ചു. വിവരങ്ങള്‍ ശേഖരിക്കുകയോ സംഭരിച്ചു വയ്ക്കുകയോ ഒന്നും ചെയ്യില്ല. അതിനാല്‍ പേടിക്കാനില്ല.
https://coronavirus.health.ny.gov/covid-alert-ny

കോവിഡ് മരണം കുറയുന്നില്ല.

ഇന്നലെ വൈകിട്ട് 6 മണിവരെ രാജ്യത്താകെ 741 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായി വേള്‍ഡോ മീറ്റര്‍. ഫ്‌ലോറിഡയില്‍ 129 പേര്‍ മരിച്ചു. ജോര്‍ജിയ-42, ടെന്നസി-47, കാലിഫോര്‍ണിയ -76, സൗത്ത് കരലിന-47

രാജ്യത്താകെ 212,451 പേര്‍ മരിച്ചതായാണു വേള്‍ഡോ മീറ്റര്‍ കണക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക