Image

ഫൊക്കാനയുടെ പ്രവർത്തനങ്ങൾ എന്നും മാതൃക: സണ്ണി മറ്റമന (ഫൊക്കാന ട്രഷറർ)

Published on 01 October, 2020
ഫൊക്കാനയുടെ പ്രവർത്തനങ്ങൾ എന്നും മാതൃക: സണ്ണി മറ്റമന (ഫൊക്കാന ട്രഷറർ)
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2020 - 22 കമ്മിറ്റി അധികാരത്തിൽ വന്നിരിക്കുന്നു. വളരെ ആർജജവമുള്ള, ഫൊക്കാനയെ ,നിരവധി കർമ്മ പദ്ധതികളിലൂടെ ശക്തമാക്കാൻ കഴിവുള്ള ,നേതൃത്വനിരയുള്ള
 ഫൊക്കാന എന്ന സംഘടനയിലൂടെ നിരവധി കർമ്മ പരിപാടികൾ ജനങ്ങൾക്കിടയിലേക്ക് എത്തുകയാണ്. അമേരിക്കൻ മലയാളി സമൂഹത്തിൻ്റേ ജീവിതത്തിൻ്റെ ഭാഗമാവുകയും അവരുടെ സാമൂഹ്യ സാംസ്കാരിക പുരോഗതിക്കും ,പ്രശ്നങ്ങൾ പരിഹരിക്കാനും ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുന്ന ഫൊക്കാന എന്ന ഈ ഒത്തൊരുമക്ക് 37 വർഷം തികയുമ്പോൾ ഇടക്ക് വെച്ച് ഇലകളും പൂക്കളും കൊഴിഞ്ഞു പോയെങ്കിലും ഫൊക്കാന അതിന്റെ ഐക്യബോധത്തെ മുറുകെ പിടിക്കുകയും തങ്ങളുടെ കർത്തവ്യത്തെ സുതാര്യമായി നോക്കിക്കാണുകയുമാണ് ചെയ്തിട്ടുള്ളത്. 

അതിനാൽ ആ വൃക്ഷം കടപുഴകി വീഴാതെ, മണ്ണിൽ വേരുറപ്പിച്ച്, ഇലകൾ തളിർത്ത്, പൂക്കൾ വിരിയിച്ചുകൊണ്ടേയിരുന്നു. പേരിനും പ്രശസ്തിക്കും അപ്പുറം ഉത്തരവാദിത്തങ്ങൾക്ക് വിലകല്പിക്കുന്ന ഫൊക്കാന ഇന്നോളം നാടിന്റെ സേവകരായി പ്രവർത്തനമനുഷ്ഠിച്ചു. അമേരിക്കൻ മലയാളികളുടെ മാത്രമല്ല കേരളത്തിന്റെ തീരാദുഃഖത്തിലും ഫൊക്കാനയുടെ സഹായഹസ്തങ്ങൾ അസ്ത്രവേഗത്തിൽ പാഞ്ഞെത്തിയിട്ടുണ്ട്. അത് അതിവേഗം തുടരുന്ന പദ്ധതികൾക്കാണ് ജോർജി വർഗീസിൻ്റെ നേതൃത്വത്തിലുള്ള കമ്മറ്റി ലക്ഷ്യം വയ്ക്കുന്നത്. 

കോവിഡ് മഹാമാരിയിൽ പെട്ട് ഉഴലുന്ന ലോകത്തിൻ്റെ സാഹചര്യത്തെ ഉൾക്കൊണ്ടു കൊണ്ടുള്ള പരിപാടികൾക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിവിധ റീജിയണുകളിൽ ആരംഭിക്കുന്ന മലയാളം ക്ലാസുകൾ. നമ്മുടെ കുട്ടികൾ മലയാളം പഠിക്കുന്നതിനു വേണ്ടി നിരവധി മലയാളം ക്ലാസ് യൂണിറ്റുകൾ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ടെങ്കിലും ഫൊക്കാനയുടെ നേതൃത്വത്തിൽ ഇത്തരം ക്ലാസുകളെ ഏകോപിപ്പിക്കുകയും, കൂടുതൽ വിദ്യാർത്ഥികളെ കാസിൻ്റെ ഭാഗമാക്കുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്.ഇതിനായി വളരെ വിപുലമായ ഒരു കമ്മിറ്റി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. മറ്റൊന്ന്  വിദ്യാഭ്യാസ രംഗത്ത് അമേരിക്കൻ മലയാളി വിദ്യാർത്ഥികൾക്ക് വേണ്ട സഹായം നൽകുന്ന ഒരു എഡ്യൂക്കേഷൻ പ്രോഗ്രാം .ആണ്.അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് നമ്മുടെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന ഈ ബൃഹത്തായ വിദ്യാഭ്യാസ പരിപാടിയുടെ രൂപരേഖ ഫൊക്കാന ഉടൻ പ്രഖ്യാപിക്കും.ഏറ്റെടുക്കുന്നതും പ്രഖ്യാപിക്കുന്നതുമായ ഏത് പദ്ധതികളും പ്രവൃത്തി പഥത്തിൽ കൊണ്ടു വന്നിട്ടുള്ള ചരിത്രമാണ് ഫൊക്കാനയ്ക്കുള്ളത്. 

അത് ഏറ്റവും ഭംഗിയായി നിർവ്വഹിക്കുവാൻ ശ്രമിക്കും. ഫൊക്കാനയുടെ ട്രഷറർ പദവിയിൽ നിന്നു കൊണ്ട് സംഘടനയുടെ വളർച്ചയ്ക്കും, വികാസത്തിനും അതിലുപരി അമേരിക്കൻ മലയാളികളുടേയും കേരളത്തിലെ ജനങ്ങളുടെയും സാമൂഹ്യ, സാംസ്കാരിക ,ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും വളർച്ചയ്ക്ക് പ്രവർത്തിക്കും. അതിനായി ഫൊക്കാന യെ തുടർന്നും ശക്തമാക്കും. ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ജനകീയമാക്കുവാൻ അമേരിക്കൾ മലയാളികളുടെ സഹായ സഹകരങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക