Image

ഡോ.സി എ തോമസിന്റെ സംസ്‌കാരം ശനിയാഴ്ച; പൊതു ദർശനം വെള്ളിയാഴ്ച

(എബി മക്കപ്പുഴ) Published on 01 October, 2020
ഡോ.സി എ തോമസിന്റെ സംസ്‌കാരം ശനിയാഴ്ച;  പൊതു ദർശനം  വെള്ളിയാഴ്ച

ഫ്ലോറിഡ: നിര്യാതനായ റാന്നി കരക്കാട്ടു ചെറുവാഴകുന്നേൽ ഡോ.സി എ തോമസിന്റെ ശവസംസ്‌കാരം ഒക്ടോബർ 3 ശനിയാഴ്ച 4 മണിക്ക് ടാമ്പാ സൺ സെറ്റ് മെമ്മോറിയൽ ഗാർഡനിൽ നടത്തപ്പെടും.

ബോഡി വ്യൂയിങ് ടാമ്പാ സെന്റ് മാർക്ക് മാർത്തോമാ പള്ളിയിൽ ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 6മണി മുതൽ 8 വരെ നടത്തുവാൻ ക്രമീകരണം നടത്തിയിട്ടുണ്ട്.


ശവസംസ്കാര ശുശ്രുഷകൾ ഒക്ടോബർ 3 ശനിയാഴ്ച 2 മണിക്ക് ടാമ്പാ സെന്റ് മാർക്ക് മാർത്തോമാ പള്ളിയിൽ നടത്തപ്പെടും തുടർന്ന് ശവസംസ്കാരം 4 മണിക്ക് ടാമ്പാ സൺ സെറ്റ് മെമ്മോറിയൽ ഗാർഡനിൽ നടത്തുവാനുമുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുള്ളതായി പരേതന്റെ ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്

ശവസംസ്കാര ശുശ്രുഷകൾ തൽസമയം പ്രക്ഷേപണം ചെയ്യുന്ന ലിങ്ക് sojimediausa.com/event


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക