Image

കോവിഡ് പ്രതിസന്ധി: 100 ദിവസത്തിനകം 50,000 തൊഴിലവസരങ്ങള്‍ മുഖ്യമന്ത്രി

Published on 01 October, 2020
കോവിഡ് പ്രതിസന്ധി: 100 ദിവസത്തിനകം 50,000 തൊഴിലവസരങ്ങള്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂലമുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. ഡിസംബര്‍ മാസത്തിനുള്ളില്‍ 5000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതി രൂപീകരിച്ച് 100 ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 1000 ആളുകള്‍ക്ക് 5 എന്ന തോതില്‍ ഓരോ പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിപാടി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോവിഡ് ഇതിന് വിലങ്ങുതടിയായതായും അദ്ദേഹം പറഞ്ഞു.

50000 മുതല്‍ തൊഴിലവസരങ്ങളില്‍ നിന്നും 95000 തൊഴിലവസരങ്ങള്‍ വരെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡിംബര്‍ മാസത്തിനുള്ളില്‍ 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇത് സംബന്ധിച്ച വിശദമായ കണക്കുകളും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസവും പരസ്യപ്പെടുത്തും. ഇതിന് പ്രത്യേകമായി പോര്‍ട്ടല്‍ ആരംഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളിലായി 18600 പേര്‍ക്ക് തൊഴില്‍ നല്‍കും. സ്ഥിര താല്‍ക്കാലിക കരാര്‍ നിയമനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 425 തസ്തികകളും എയഡഡ് കോളേജുകളില്‍ 700 തസ്തികകളും പുതിയ കോഴ്‌സുകളുടെ ഭാഗമായി 300 താല്‍ക്കാലിക തസ്തികകളും സൃഷ്ടിക്കും. എയ്ഡഡ് സ്കൂളുകളില്‍ 6911 തസ്തികകളിലം നിയമനങ്ങള്‍ റെഗുലറൈസ് ചെയ്യും. നിയമന അഡൈ്വസ് ലഭിച്ചിട്ടും സ്കൂളുകള്‍ തുറക്കാത്തതിനാല്‍ ജോലിക്ക് ചേര്‍ന്നിട്ടില്ലാത്ത 1632 പേരുണ്ട്. ഇതെല്ലാം ചേര്‍ത്ത് വിദ്യാഭ്യാസമേഖലയില്‍ 10968 പേര്‍ക്കാണ് തൊഴില്‍ നല്‍കുക.

മെഡിക്കല്‍ കോളേജുകളില്‍ 700 തസ്തികകളും പൊതുആരോഗ്യസംവിധാനത്തില്‍ 500 തസ്തികകളും സൃഷ്ടിക്കും. കോവിഡ് ഫസ്റ്റ്‌ലൈന്‍ സെന്ററുകളില്‍ 1000 ജീവനക്കാര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫോറസ്റ്റില്‍ ബീറ്റ് ഓഫീസര്‍മാരായി 500 പേരെ നിയമിക്കും. ആരോഗ്യവിദ്യാഭ്യാസ വകുപ്പുകള്‍ക്ക് പുറത്ത് മറ്റ് വകുപ്പുകളില്‍ 1717 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സര്‍വീസുകളിലും പി.എസ്.സിക്ക് വിട്ട പൊതുമേഖലാ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പി.എസ്.സി വഴിയാണ് നിയമനം നടക്കുക. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവികള്‍ക്ക് നല്‍കി.

പി.എസ്.സി വഴി 100 ദിവസത്തിനുള്ളില്‍ 5000 പേര്‍ക്കെങ്കിലും നിയമനം നല്‍കുകയാണ് ലക്ഷ്യം. പി.എസ്.സി വഴിയുള്ള നിയമനങ്ങളിലും പുതുതായി സൃഷ്ടിച്ച തസ്തികകളുടേയും എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുള്ളത്. 42 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 1178 സ്ഥിരനിയമനങ്ങളും 342 താല്‍ക്കാലിക നിയമനങ്ങളും 241 കരാര്‍ നിയമനങ്ങളും അടക്കം 1761 നിയമനങ്ങള്‍ ഉണ്ടാകും.

കേരള സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍  241 പേരെ നിയമിക്കും. കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം, കേരള സ്‌റ്റേറ്റ് ബാംബു കോര്‍പ്പറേഷന്‍, ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍, ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലായി 766 നിയമനങ്ങള്‍ നടക്കും. സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം താല്‍ക്കാലിക നിയമനങ്ങള്‍ നടത്തും. കൂടുതല്‍ നിയമനം കെഎസ്എഫ്ഇയിലായിരിക്കും. സെപ്തംബര്‍നവംബര്‍ മാസങ്ങളിലായി 1000 പേര്‍ക്ക് പിഎസ്.സി വഴി ഇവിടെ നിയമനം നല്‍കും. കാര്‍ഷിക വ്യവസായ പൊതുമേഖലാസ്ഥാപനങ്ങളില്‍ കേരഫെഡിലാവും കൂടുതല്‍ നിയമനം നടക്കുക. ആറ് സ്ഥാപനങ്ങളിലായി 348 പേര്‍ക്ക് തൊഴില്‍ ലഭിക്കും. അടുത്ത 100 ദിവസത്തിനുള്ളില്‍ 3977 പേര്‍ക്ക് നിയമനം നടക്കുകയോ തസ്തികകള്‍ സൃഷ്ടിക്കുകയോ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക