Image

യുഎഇയില്‍നിന്ന് മടങ്ങിയത് 4.3 ലക്ഷം ഇന്ത്യക്കാര്‍; പിരിച്ചുവിട്ടവരെയും വിളിച്ചു തുടങ്ങി

Published on 01 October, 2020
യുഎഇയില്‍നിന്ന് മടങ്ങിയത് 4.3 ലക്ഷം ഇന്ത്യക്കാര്‍; പിരിച്ചുവിട്ടവരെയും വിളിച്ചു തുടങ്ങി
അബുദാബി: കോവി!ഡിന്റെ അലയൊലികളില്‍ ജോലി നഷ്ടപ്പെട്ടും  വീസ കാലാവധി കഴിഞ്ഞും മറ്റും യുഎഇയില്‍നിന്ന് മടങ്ങിയ 4.3 ലക്ഷം ഇന്ത്യക്കാരില്‍ 60,000 പേര്‍ തിരിച്ചെത്തി. അനുമതി ലഭിച്ചിട്ടും ഇന്ത്യയിലെ ലോക്ഡൗണ്‍ മൂലം തിരിച്ചുവരാന്‍ സാധിക്കാത്തവരുമുണ്ട്. ഇവര്‍ വരും  ദിവസങ്ങളില്‍  എത്തുമെന്നാണ് പ്രതീക്ഷ.കണ്‍സ്ട്രക്ഷന്‍, റീട്ടെയ്ല്‍ സെക്ടര്‍ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ പേരും എത്തിയത്.

കോവിഡ് നിയന്ത്രണങ്ങളില്‍ യുഎഇ ഇളവു വരുത്തിയതോടെ പ്രവര്‍ത്തനം വീണ്ടെടുത്ത കമ്പനികളാണ് തിരിച്ചു വിളിക്കുന്നത്. 1000–2000 പേര്‍ വരെ ജോലി ചെയ്തിരുന്ന കമ്പനികളില്‍ നിന്ന് പിരിച്ചുവിട്ടവരെയും തിരിച്ചു വിളിച്ചു തുടങ്ങി. വര്‍ഷങ്ങളുടെ തൊഴില്‍ പരിചയമാണ് ഇവരെ തിരിച്ചുവിളിക്കാന്‍ പ്രേരിപ്പിച്ചത്. ഇതോടൊപ്പം  വെട്ടിക്കുറച്ച ശമ്പളവും ഭൂരിഭാഗം കമ്പനികളും പുനഃസ്ഥാപിച്ചു തുടങ്ങി.

പുതിയ റിക്രൂട്ട്‌മെന്റും നേരിയ തോതില്‍ പുനരാരംഭിച്ചു. ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ 80,000 പാക്കിസ്ഥാനികളും 40,000 ഫിലിപ്പീന്‍സുകാരും 20,000 ബംഗ്ലദേശികളും യുഎഇ വിട്ടിരുന്നു. എന്നാല്‍ 34 ലക്ഷത്തോളം വരുന്ന യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ  ഇന്ത്യക്കാരാണ് തിരിച്ചുപോയവരിലും കൂടുതല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക