Image

ലോക വയോജന ദിനം (രേഖാ ഷാജി, മുംബൈ)

Published on 01 October, 2020
ലോക വയോജന ദിനം (രേഖാ ഷാജി, മുംബൈ)
വന്ദ്യരാകേണ്ടവർ
നമുക്ക്  മുന്പേ
വന്നവരിവർ.
എന്നെന്നും
കരുതലായ്
നമ്മളോടൊപ്പം
നിന്നവർ..
കരുത്തരാകാൻ
പ്രാപ്തരാക്കിയവർ.
അവർതൻ 
വിരൽതുമ്പിനാൽ
പാദസസ്പർശം
നമ്മളെ  അറിയിച്ചവർ.
ഒരായിരം  കഥകൾ
നമുക്കായി  പറഞ്ഞവർ.
നമ്മളെ കുടുകുടാ  ചിരിപ്പിച്ചവർ
സ്നേഹ  വാത്സല്ല്യ ങ്ങൾ
പകർന്നു  തന്നവർ.
ഇന്ന്  നമുക്ക്
കരം  കവരാം
ഒരു  നവ  പ്രകാശം
ഇനിയുമേകാം. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക