Image

"മേരെ പ്യാരേ ദേശവാസിയോം.." പൂർത്തിയാവുന്നു

Published on 01 October, 2020
"മേരെ പ്യാരേ ദേശവാസിയോം.." പൂർത്തിയാവുന്നു
അമേരിക്കയിലെയും കേരളത്തിലെയും  കുറച്ച് സുഹൃത്തുകൾ ചേർന്ന് ചെയ്ത ഷോർട്ട് ഫിലിം-  "മേരെ പ്യാരേ ദേശവാസിയോം.." പൂർത്തിയാവു ന്നു. ക്വാരൻടൈൻ കാലത്ത് ലോകത്തിൻറെ പല ഭാഗത്ത് നിന്നും സ്വന്തം വീടുകളിൽ തന്നെ ചിത്രീകരിച്ച് സംയോജിപ്പിച്ചെടുത്ത ഒരു പരീക്ഷണ സംരംഭം. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സുഹൃത്തുകളുടെ ഒരു കൂട്ടായ്‌മ ആണ് ഇത്. ഗുലാൻസ്‌ മീഡിയ എന്ന പേരിലെ യൂട്യൂബ് ചാനൽ വഴി ആണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. "മേരെ പ്യാരേ ദേശവാസിയോം.." ആണ് ആദ്യത്തെ ഷോർട്ട് ഫിലിം. 

ബൈജു ജോൺ,റോഷൻ പുത്തെൻപുരയ്‌ക്കൽ,അനുപ റോഷൻ, സന്ദീപ് ഗോവിന്ദൻ, നിതിൻ ജോൺ, അനീഷ് ജേക്കബ്, കിഷോർ സുകുമാരൻ, നിഷാദ് കാവുങ്കൽ,  സരിത കിഷോർ,എൽദോ റെജി എന്നിവർ ആണ് ഇതിൽ പ്രധാനമായും പ്രവർത്തിച്ചിരിക്കുന്നത്. അജിത് സുകുമാരൻ , ഡി ജെ താം എന്നിവർ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. 

അടുത്ത ഷോർട്ട് ഫിൽമിന്റെ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നും ഇനിയും നിരവധി  പേരെ പങ്കെടുപ്പിച്ച് കൊണ്ട് കൂടുതൽ സംരംഭങ്ങൾ ഉണ്ടാവുമെന്നും ഗുലാൻസ്‌ മീഡിയ വക്താവ് അറിയിച്ചു. അഭിനയിക്കാനും മറ്റു മേഖലകളിൽ കഴിവ് തെളിയിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തങ്ങളുടെ സംരംഭങ്ങളിൽ പങ്കെടുപ്പിക്കാനാ ണ് ഇങ്ങനെ ഒരു തുടക്കം എന്നും അറിയിക്കുകയുണ്ടായി. ഗുലാൻസ്‌ മീഡിയ എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജും സജ്ജമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക