Image

കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ച സംഭവം; യുവ ഡോക്‌ടര്‍ ആത്മഹത്യ ചെയ്തു

Published on 01 October, 2020
കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ച സംഭവം;  യുവ ഡോക്‌ടര്‍ ആത്മഹത്യ ചെയ്തു

കൊല്ലം: അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപ് കൃഷ്ണനെ (35) മരിച്ച നിലയില്‍ കണ്ടെത്തി. കൈയിലെ ഞരമ്ബ് മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

 



കഴിഞ്ഞ 23 ന് ആശുപത്രിയില്‍ കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴു വയസുകാരി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച്‌ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായെത്തിയിരുന്നു.


മൃതദേഹവുമായി ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധിച്ചത് പൊലീസ് തടയുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കവെയാണ് വ്യാഴാഴ്ച ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക