Image

പെരുമ്ബാമ്ബിനെ പിടികൂടി, ഉപദ്രവിച്ചു, കഴുത്തില്‍ കുരുക്കിട്ടു, ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Published on 01 October, 2020
പെരുമ്ബാമ്ബിനെ പിടികൂടി, ഉപദ്രവിച്ചു, കഴുത്തില്‍ കുരുക്കിട്ടു, ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: തളിപ്പറമ്ബില്‍ പെരുമ്ബാമ്ബിനെ പിടികൂടി കഴുത്തില്‍ കുരുക്കിട്ട നിലയിലുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെറിയ അരീക്കാമല പുഴക്കുളങ്ങര വീട്ടില്‍ ഉമേഷിനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.ഇയാള്‍ പെരുമ്ബാമ്ബിനെ പിടികൂടുകയും കയറുകൊണ്ട് കെട്ടുകയും അത് ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുകയുമായിരുന്നു. 

പെരുമ്ബാമ്ബിനെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചത് ശ്രദ്ധയില്‍ പെട്ട പരിസ്ഥിതി പ്രവര്‍ത്തകനായ വിജയ് നീലകണ്ഠന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ പെരുമ്ബാമ്ബിനെ കൊല്ലാതെ സമീപത്തുതന്നെ വിട്ടയച്ചതായി തളിപ്പറമ്ബ് റേഞ്ചര്‍ ജയപ്രകാശ് അറിയിച്ചു. പാമ്ബിനെ സമീപത്തെ വീട്ടുപറമ്ബില്‍ പിന്നീട് കണ്ടിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക