Image

‘വഴിയെ’ സിനിമയുടെ ഷൂട്ടിങ്ങ് കാസർഗോഡിൽ തുടങ്ങി; സംവിധാനം നിർമൽ ബേബി വര്‍ഗീസ്

സെബാസ്റ്റ്യന്‍ ആന്റണി Published on 30 September, 2020
‘വഴിയെ’ സിനിമയുടെ ഷൂട്ടിങ്ങ് കാസർഗോഡിൽ തുടങ്ങി; സംവിധാനം നിർമൽ ബേബി വര്‍ഗീസ്
തരിയോട് എന്ന ഡോക്യൂമെന്ററിയ്‌ക്ക് ശേഷം നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന സിനിമയായ വഴിയെയുടെ ആദ്യ ഷെഡ്യൂളിന് പൂജയോടെ തുടക്കം. കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കാലിൽ തിങ്കളാഴ്ച്ച രാവിലെ 10 മണിക്കായിരുന്നു പൂജ നടത്തിയത്. ഹോളിവുഡ് സംഗീത സംവിധായകനായ ഇവാൻ ഇവാൻസ് സംഗീതം കൈകാര്യം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടജ് സിനിമ കൂടിയാണ്. എൺപതിലധികം ഹോളിവുഡ് സിനിമകൾക്ക് സംഗീതമൊരുക്കിയ ഇദ്ദേഹം ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയുടെ ഭാഗമാകുന്നത്.

പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, അഥീന, ജോജി ടോമി, ശ്യാം സലാഷ്, രാജൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കൊവിഡ്-19-ന്റെ സാഹചര്യത്തില്‍ ചുരുങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. സിനിമയുടെ അനൗൺസ്‌മെന്റ് വിഡിയോയും ടൈറ്റിൽ പോസ്റ്ററും തിരുവോണ ദിനത്തിൽ സംവിധായകൻ പുറത്ത് വിട്ടിരുന്നു.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയാണ് ഈ പരീക്ഷണ ചിത്രം നിർമ്മിക്കുന്നത്. കൊന്നക്കാട്, അരിയിരിത്തി, ബഡൂർ, കാനംവയൽ, പുളിങ്ങോം, ചെറുപുഴ കൂടാതെ ചില കാസർഗോഡ് കർണ്ണാടക ബോർഡറുകളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാന്പ്രത്ത്. കലാ സംവിധാനം: അരുൺ കുമാർ പനയാൽ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്‌, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്‌: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വാർത്താ വിതരണം: വി. നിഷാദ്. ട്രാൻസ്ലേഷൻ, സബ്‌ടൈറ്റിൽസ്: അഥീന, ശ്രീൻഷ രാമകൃഷ്‌ണൻ. സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു.

തന്‍റെ തന്നെ 'തരിയോട്' എന്ന ഡോക്യൂമെന്‍റ ചിത്രത്തിന്‍റെ സിനിമാറ്റിക് റീമേക്കായ 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന വരാനിരിക്കുന്ന ബിഗ് ബജറ്റ് സിനിമയുടെ സംവിധായകൻ കൂടിയാണ് നിർമൽ. ഇതിഹാസ താരം റോജർ വാർഡ് കൂടാതെ മറ്റ് പല ഹോളിവുഡിൽ നിന്നടക്കമുള്ള താരങ്ങളും ഭാഗമാകുന്ന ചരിത്ര സിനിമയായാണ് 'തരിയോട്: ദി ലോസ്റ്റ് സിറ്റി' ഒരുങ്ങുന്നത്.

Announcement video: https://youtu.be/Hur-o8T0AYM  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക