ജര്‍മനിയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 19,000 കടക്കുമെന്ന് മെര്‍ക്കലിന്റെ മുന്നറിയിപ്പ്
EUROPE
29-Sep-2020
EUROPE
29-Sep-2020

ബെര്‍ലിന്‍: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ക്രിസ്മസ് ആകുന്നതോടെ 19,200 വരെയെത്താമെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ മുന്നറിയിപ്പു നല്‍കി. ഇപ്പോഴത്തെ അവസ്ഥയില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ എല്ലാവരും മാസ്‌കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്ത് കോവിഡ് വ്യാപനം തടയണമെന്നും വക്താവ് സ്റ്റെഫാന്‍ സൈബര്‍ട് പറഞ്ഞു. പല യൂറോപ്യന്‍ രാജ്യങ്ങളിലും രോഗ വ്യാപനം നിയന്ത്രണാതീതമായി വര്‍ധിക്കുന്നതും സൈബര്‍ട് ചൂണ്ടിക്കാട്ടി.
ജര്‍മനിയിലെ 16 സംസ്ഥാനങ്ങളിലെ മുഖ്യമന്തിയുമായും മന്ത്രിമാരുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതിനു മുന്നോടിയായാണ് മെര്‍ക്കലിന്റെ അഭിപ്രായ പ്രകടനം.
.jpg)
ജര്‍മനിയില്‍ കൊറോണ കേസുകളുടെ എണ്ണം ചാഞ്ചാടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അണുബാധ നിരക്ക് നിലവില്‍ 1.18 എന്ന അനുപാതത്തില്‍ നില്‍ക്കുന്നതായി ബെര്‍ലിനിലെ റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. പുതിയ രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആക്ടീവ് കേസുകള്‍ 25,000 ത്തിലധികമാണ്. ആഗോളതലത്തില്‍ 22-ാം സ്ഥാനത്തുള്ള ജര്‍മനിയില്‍ 2,88,745 രോഗികളാണുള്ളത്. 9,545 ആളുകളാണ് ഇതുവരെ മരിച്ചത്. രോഗവിമുക്തി നേടിയത് 2, 52,400 പേരാണ്. 1,56,42,654 പരിശോധനകളാണ് ഇതുവരെ നടത്തിയത്. 26,800 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതില്‍ 353 പേര്‍ അത്യാഹിത വിഭാഗത്തിലാണ്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments