Image

ഫൊക്കാന: മലയാളികളുടെ സ്‌നേഹബന്ധത്തിന്റെയും ഐക്യത്തിന്റെയും മുഖമുദ്ര സജിമോന്‍ ആന്റണി (ജനറല്‍ സെക്രട്ടറി)

Published on 29 September, 2020
ഫൊക്കാന: മലയാളികളുടെ സ്‌നേഹബന്ധത്തിന്റെയും ഐക്യത്തിന്റെയും മുഖമുദ്ര സജിമോന്‍ ആന്റണി (ജനറല്‍ സെക്രട്ടറി)
അമേരിക്കന്‍ മലയാളികളുടെ സംഘടിത ശക്തിയുടെ എക്കാലത്തെയും മികച്ച ഉദാഹരണമാണ് ഫൊക്കാന .കേരളീയ മനസിലും അമേരിക്കന്‍ മലയാളികളുടെ മനസിലും ഫൊക്കാനയ്ക്കുള്ള സ്ഥാനത്തോളം ഔന്നത്യം മറ്റൊരു സംഘടനയ്ക്കും ഉള്ളതായി തോന്നിയിട്ടില്ല. കാരണം ഫൊക്കാന ജനഹൃദയങ്ങളില്‍ അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ആഴ്ന്നിറങ്ങിയ സംഘടനയാണ്. അതുകൊണ്ടു തന്നെ ഫൊക്കാനയും ഫൊക്കാനയുടെ പ്രവര്‍ത്തങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നു .

നാടും വീടും വിട്ട് അമേരിക്കയുടെ തണലിലേക്ക് ചേക്കേറിയ മലയാളി സഹോദരങ്ങളെ ഒരു കുടക്കീഴില്‍ ഒന്നിച്ചു ചേര്‍ക്കുന്ന സംഘടന എന്ന നിലയില്‍ ഫൊക്കാനയ്ക്ക് ലോകമലയാളി സംഘടനകളുടെ ഇടയിലും അതിന്റെതായ പ്രാധാന്യം ഉണ്ട്. അമേരിക്കയുടെ മണ്ണില്‍ കാലുകുത്തിയ മലയാളികള്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒത്തുകൂടി സംഘടനകള്‍ രൂപീകരിച്ചു തുടങ്ങിയപ്പോള്‍ ഈ വ്യത്യസ്തതയെ കോര്‍ത്തിണക്കാന്‍ 1983 ല്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിതമായ സംഘടനകളുടെ ഫെഡറേഷന്‍ ആണ് ഫൊക്കാന. അമേരിക്കയില്‍ പലസ്ഥലത്തായി രൂപംകൊണ്ട സാംസ്‌കാരിക സംഘടനകളെ ഒരു നൂലിഴയില്‍ കോര്‍ത്ത് മനോഹരമായ മാല തീര്‍ക്കാന്‍ ഫൊക്കാന എന്ന സംഘടന സ്ഥാപിതമായി. അങ്ങനെ അമേരിക്കന്‍ മലയാളികളുടെ സംഘടകളുടെ സംഘടനയായ ഫൊക്കാന, ഏല്‍പ്പിക്കപ്പെട്ട കര്‍മ്മങ്ങള്‍ നാളിതുവരെ ഭംഗിയായി നിര്‍വ്വഹിച്ചു പൊതു സമൂഹത്തോട് പറയുമ്പോള്‍ എല്ലാവര്‍ക്കും അഭിമാനമുണ്ട് .

ഫൊക്കാന എന്ന സംഘടനയിലൂടെ. ഓരോ മലയാളിയുടെയും കണ്ണീരൊപ്പാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഞങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഫൊക്കാന എന്ന ഈ ഒത്തൊരുമക്ക് 36 വര്‍ഷം തികയുമ്പോള്‍ ഇടക്ക് വെച്ച് ഇലകളും പൂക്കളും കൊഴിഞ്ഞു പോയെങ്കിലും ഫൊക്കാന അതിന്റെ ഐക്യബോധത്തെ മുറുകെ പിടിക്കുകയും തങ്ങളുടെ കര്‍ത്തവ്യത്തെ സുതാര്യമായി നോക്കിക്കാണുകയുമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ ആ വൃക്ഷം കടപുഴകി വീഴാതെ, മണ്ണില്‍ വേരുറപ്പിച്ച്, ഇലകള്‍ തളിര്‍ത്ത്, പൂക്കള്‍ വിരിയിച്ചുകൊണ്ടേയിരുന്നു. പേരിനും പ്രശസ്തിക്കും അപ്പുറം ഉത്തരവാദിത്തങ്ങള്‍ക്ക് വിലകല്പിക്കുന്ന ഫൊക്കാന ഇന്നോളം നാടിന്റെ സേവകരായി പ്രവര്‍ത്തനമനുഷ്ഠിച്ചു. അമേരിക്കന്‍ മലയാളികളുടെ മാത്രമല്ല കേരളത്തിന്റെ തീരാദുഃഖത്തിലും ഫൊക്കാനയുടെ സഹായഹസ്തങ്ങള്‍ അതിവേഗത്തില്‍ എത്തിയിട്ടുണ്ട് . കഴിഞ്ഞ മുപ്പത്തിയാറു വര്‍ഷത്തെ ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഉദാഹരണം .

കേരളത്തിന്റെ പുരോഗമനത്തിനും വികസനത്തിനും സര്‍ക്കാരുമായി കൂടിച്ചേര്‍ന്ന് നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ ഫൊക്കാനക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മഹാപ്രളയം മൂലം നെട്ടോട്ടമോടിയ കേരളീയരെ രക്ഷിക്കാനും അവര്‍ക്ക് കൈത്താങ്ങാവാനും അവര്‍ക്ക് വേണ്ട അടിയന്തിര സാഹചര്യങ്ങള്‍ ഫൊക്കാന രാപ്പകലില്ലാതെ പ്രയത്‌നിച്ചിട്ടുണ്ട്.

ആപത്തുകള്‍ അസുഖങ്ങളായി ജനങ്ങളെ വേട്ടയാടുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത് .കോവിഡ് എന്ന മഹാമാരി ലോകം മുഴുവന്‍ വ്യാപിക്കുന്ന ഈ സാഹചര്യത്തിലും എല്ലാ സംഘടനകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു .ഫൊക്കാനയും അതില്‍ നിന്ന് വ്യത്യസ്തമല്ല. നിരവധി കര്‍മ്മ പരിപാടികള്‍ ആണ് ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അമേരിക്കന്‍ മലയാളികളുടെയും , കെരള ജനതയുടെയും അകമഴിഞ്ഞ പിന്തുണ ഫൊക്കാനയ്ക്ക് ലഭിക്കണം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കന്‍ മലയാളി പുതു തലമുറയെ സംഘടനാ പ്രവര്‍ത്തന രംഗത്തും സമൂഹത്തിലും വിദ്യാഭ്യാസ രംഗത്തും ഉയര്‍ന്ന മേഖലകളില്‍ എത്തിക്കുന്നതിന് സഹായമെന്നോണം വിദ്യാഭ്യാസ പദ്ധതികള്‍ ,ടാലന്റ് ഹണ്ട് തുടങ്ങി നിരവധി പദ്ധതികള്‍ ഞങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. ഇതിനെല്ലാം അമേരിക്കന്‍ മലയാളികളുടെ നിര്‍ലോഭമായ പിന്തുണയും സഹായവും ഫൊക്കാനയ്ക്ക് ലഭിക്കും എന്നുറപ്പുണ്ട് .

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അമേരിക്കന്‍ മലയാളികളുടെയും കേരളത്തിലെ ജനങ്ങളുടെയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
Join WhatsApp News
Thomas Mathew 2020-09-29 18:35:16
I just want cry...helping Malayalee's?
Malayalee 2020-09-29 19:06:24
ചിരിച്ചു ചിരിച്ചു നിൽക്കാൻ വയ്യാ. ഇനിയും മലയാളികളെ കൂടുതൽ ചിരിപ്പിക്കല്ലേ .
വെറുതെ മോഹിക്കുവാൻ മോഹം 2020-09-29 20:25:03
എയർ ഇന്ത്യയിൽ യാത്ര ചെയ്തിട്ടുള്ളവർക്ക് അറിയാം, വിമാനത്തിൽ കയറുമ്പോൾ Airhostessൻറെ കൈ കൂപ്പിയുള്ള ഒരു നിൽപ്പുണ്ട്, വാതിൽക്കൽ തന്നെ!! ആ നിൽപ്പ് കണ്ടാൽ ആനന്ദത്താൽ രോമാഞ്ച പുളകിതമാകും, അതുപോലെ കൈകൂപ്പിയ ഫോട്ടോ വല്ലതും ഉണ്ടോ പത്രാധിപരെ? വെറുതെ ഒന്ന് കാണാനാ
Help 2020-09-29 23:37:52
What kind of help have you done for an American Malayali ? You just show -off at places where you are promoted with your advertisement with photo-shots. You guys only need a position in the organization . Your leaders need some rubber stamped people with lots of money who agrees to all your decision without questioning it.All positions in this organization are sold out for next 15 years. Your “Old leaders “ never accept any youth or active younger people to any position. You suppress the voice of the new generation. The requirement for this association is if you have money you get a position or if you can be a slave to the money bag you get a position .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക