Image

സംസ്ഥാനത്ത് 7354 പേര്‍ക്ക് കോവിഡ്, 6364 പേര്‍ക്കും സമ്പര്‍ക്കം മൂലം

Published on 29 September, 2020
സംസ്ഥാനത്ത് 7354 പേര്‍ക്ക് കോവിഡ്, 6364 പേര്‍ക്കും സമ്പര്‍ക്കം മൂലം
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത്  7354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു സര്‍വകക്ഷി യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്നത്തെ കോവിഡ് കണക്കുകള്‍ പ്രഖ്യാപിച്ചത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 6364 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 672 കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 130 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

24 മണിക്കൂറില്‍ 52755 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 3420 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് നിലവില്‍ 61791 പേര്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക