Image

കമ്യൂണിസ്റ്റുകാരുടെ ഉപദേശം കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ട (ചാരുംമൂട് ജോസ്)

Published on 29 September, 2020
കമ്യൂണിസ്റ്റുകാരുടെ ഉപദേശം കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ട (ചാരുംമൂട് ജോസ്)
മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലെ ക്യാപ്റ്റന്‍ പിണറായി വിജയനും, പല മന്ത്രിമാരേയും ശ്വാസംമുട്ടി മരിക്കുന്നതില്‍ നിന്നു രക്ഷിക്കാന്‍ മാത്രമാണ് കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടത്. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന ആശയം ഇന്നലെ ഉളവായതല്ല. എല്ലാ അര്‍ഹിക്കുന്നവര്‍ക്കും പദവി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒന്നിലധികം പദവികള്‍ ഏറ്റിരുന്നവര്‍ ഒഴിഞ്ഞുകൊടുക്കുന്നത്. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനവും ഹൈക്കമാന്റിന്റെ അംഗീകരവും ഉള്ളതാണ്. മീശ വടിക്കുന്നിടത്ത് പട്ടിക്ക് എന്തുകാര്യം. കമ്യൂണിസ്റ്റുകാര്‍ സ്വന്തം അണികളെ കൊഴിഞ്ഞുപോക്കില്‍ നിന്നു തടഞ്ഞുനിര്‍ത്താനാണ് നോക്കേണ്ടത്. ഇനിയും ഒരു അവസരം ലഭിക്കുക അസാധ്യമായ സാഹചര്യത്തില്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തീവെട്ടിക്കൊള്ള നടത്തുകയാണ്.

മഹാ പ്രളയത്തിന്റെ പേരില്‍ മുഖ്യമന്ത്രി എമിരേറ്റ്‌സില്‍ പോയി റെഡ് ക്രസന്റുമായി നടത്തിയ പൊതു പിരിവില്‍ 700 കോടിയാണ് പിരിച്ചത്. സ്വപ്നയും ശിവശങ്കരനും ഒക്കെ ഒപ്പമുണ്ടായിരുന്ന സമയത്തുള്ള കള്ളക്കരാര്‍ നടത്തിയതും, 700 കോടി കേരളത്തിലേക്ക് മറിക്കാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി തടയിട്ടതിനാലാണ് നടക്കാതെ പോയത്. അതില്‍ നിന്നു 20 കോടി അറിഞ്ഞും, അറിയാതെ 70 കോടി ആക്‌സിസ് ബാങ്ക് മുഖാന്തിരം മറിച്ചെടുത്തതും, വീതിച്ചെടുത്തതും ഉടന്‍ വെളിച്ചത്താകും. അന്വേഷണ ഏജന്‍സികള്‍ക്ക് എല്ലാ തെളിവുകളും ലഭിച്ചുകഴിഞ്ഞു. സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്, വിശുദ്ധ ഗ്രന്ഥത്തില്‍ക്കൂടിയുള്ള അനധികൃത കടത്തുകള്‍, ആയുധ ശേഖരങ്ങള്‍ അനധികൃതമായി ഇറക്കുമതി, രാജ്യദ്രോഹ കുറ്റങ്ങള്‍ എന്നിവയൊക്കെ എണ്ണി കണക്കുകള്‍ ഇവിടെ വരും; അഴിയെണ്ണാന്‍. മുഖ്യമന്ത്രിയുടെ കള്ളക്കടത്തിനു കുടപിടിച്ച നടപടി മൂലം അനേകര്‍ ജയിലിലാകും. പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ എല്ലാം അഴിയെണ്ണും. കൈരളി ചാനലിന്റെ തലവന്‍; പാര്‍ട്ടിയുടെ ഉന്നതന്‍, മാധ്യമ ഉപദേഷ്ടാവ്, ബഹുമാനപ്പെട്ട ധനമന്ത്രി, നിയമന്ത്രി എല്ലാവരും ആവര്‍ത്തിച്ച് അഴിമതി നടത്തിയതിന്റെ രേഖകള്‍ പുറത്തുവിട്ടില്ലേ. ഈ ചാനലിന്റെ പിച്ചക്കാശ് പോക്കറ്റിലാക്കാന്‍ വല്ലപ്പോഴും കൂലിക്കെഴുതുമ്പോള്‍ സത്യങ്ങളെ മറച്ചുവെച്ച് ഗോളടിക്കാന്‍ ശ്രമിക്കുന്നതിന്റെ ജാള്യത ഞങ്ങള്‍ക്ക് മനസിലാകും.

ബെന്നി ബഹനാന്റേയോ, മുരളീധരന്റെ രാജിയോ, ആര് യു.ഡിഎഫ് കണ്‍വീനറാകും, ആര് മുഖ്യമന്ത്രിയാകണം എന്നൊക്കെ കേരളത്തിലെ നേതൃത്വവും, കേന്ദ്ര നേതൃത്വവും, പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തീരുമാനിച്ചുകൊള്ളും.

മുഖ്യമന്ത്രി ഇപ്പോള്‍ ഗതികെട്ട പുലിപോലെ, മടിയില്‍ കനവുമായി കള്ളുകുടിച്ച കള്ളുകുടിച്ച കുരങ്ങനെപ്പോലെ പെരുമാറാന്‍ തുടങ്ങി. ചാനല്‍ ചര്‍ച്ചകള്‍ക്കുപോലും ദത്ത് മരുമോനെ പോലും ലഭിക്കാത്ത അവസ്ഥയായി. പല ചാനലുകളും ബഹിഷ്കരണമായി. പറയാന്‍ ഉത്തരം വേണ്ടേ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇപ്പോള്‍ കോണ്‍ഗ്രസാണ് ഇപ്പോള്‍ ശരി, ഉമ്മന്‍ചാണ്ടി ആയിരുന്നു ശരി എന്നു വിളിച്ചുപറയാന്‍ തുടങ്ങിയത് നിങ്ങളും കേള്‍ക്കണം.

ശതകോടികളുടെ അഴിമതികള്‍ ജനങ്ങള്‍ നേരില്‍ കണ്ടു. ജാതിപ്പേരില്‍, മതഗ്രന്ഥങ്ങളുടെ മറവില്‍ കള്ളക്കടത്ത് നടത്തിയിട്ട് മുസ്ലീം ധ്രുവീകരണം നടത്താന്‍ ശ്രമിച്ച് പൊളിഞ്ഞു. ഉപ്പ് തിന്നവരൊക്കെ വെള്ളം കുടിക്കും.  അധികം കാത്തിരിക്കേണ്ട. കേരളം ഉടന്‍തന്നെ അതിനു സാക്ഷ്യംവഹിക്കും. നികൃഷ്ടജീവികളും, പരനാറികളും, കുലംകുത്തികളും ആരാണെന്ന് ഉടനറിയാം. വരമ്പത്തു വരെ പോകേണ്ട, വക്കത്തായി വന്നു നില്‍ക്കുകയാണ്.  കേരള ജനതയോടും, സ്വന്തം മന്ത്രിമാരോടും, സഹപ്രവര്‍ത്തകരോടും സാധാരണ വിശ്വസ്തരായ കമ്യൂണിസ്റ്റുകാരോടും; ഏറ്റവും ഉപരി മാധ്യമങ്ങളോടുംകൂടി കാട്ടിക്കൊണ്ടിരിക്കുന്ന ധാര്‍ഷ്ട്യത്തിന്റെ മറുപടി നിങ്ങള്‍ ചോദിച്ചുവാങ്ങിയതാണ്. നിങ്ങളുടെ അവസാന ഭരണം പിണറായി വിജയനിലൂടെ നിങ്ങള്‍ക്ക് ലഭിച്ചു. നിങ്ങളുടെ കമ്യൂണിസ്റ്റ് പെട്ടികളില്‍ ഓരോന്നായി കാരിരുമ്പാണി അടിച്ചിറക്കും. ഇത് ഓര്‍ത്ത് നിങ്ങള്‍ സ്വയം രക്ഷപെടൂ. നിങ്ങള്‍ നിങ്ങളെ ഓര്‍ത്ത് വിലപിക്കൂ. യു.ഡി.എഫിനേയും കോണ്‍ഗ്രസിനേയും ഉപദേശിക്കാന്‍ നിങ്ങള്‍ വെറും അല്പ പ്രാണികളായി അന്ത്യശ്വാസം വലിക്കുമ്പോള്‍ ശ്രമിക്കരുത്.

ജയ് ഹിന്ദ്
ചാരുംമൂട് ജോസ്.


Join WhatsApp News
Kulambil Mathaikutty 2020-09-29 17:47:16
Jose Charummmod, you are almost right. 75 percent I agree with you. The other day I was reading a coolie type article wriiten and manufactured (most probably from LDF-Kerala), it was 99 percent lies and baseless. I wrote a comment under that article. But it was not published, some how by emalayalee. in the past also, if I write a comment under that particular person's article it never get published, where as if I praise him in any of this article it get published promptly. Any way always, emalayee is my favourite publication. Why I do not know? My case I like to be free and frank and take each case by its merits only. Some thing let me write here, this is not related to your article above. the hot subject, many are supporting "Bhagya Laksmi". But I am not supporting Bhagylaksmi. She is not supposed to takee law in her hands. Let me ask, why she is not going after actor Dileep, Bineesh Kodiyeri, Bishop Franko, kunjalikutty, suryanelli fame congress MP, Ganesh Kumar MLA, likewise thousands of criminally listed or involved people? So, she should be arrested and punished. Here That V P Nair fellow got all kinds of attack and got arrested. Where is justice? Now let me come back to Jose Charumood, all these old guards like Ooomman Chandy, A.K Antony,M.M Hassan, PJ Kurian, like many has to retire graciouly. Nobody is essential. Nobody should promote groupism. staying 50 years as MLA at Puthupalli is not democratic. It is not great you guys (NRI Congress) celebrating Ooommen chandy 50 years. Actually by playing Chanakkya Thanthra he stayed 5o years there as MLA, by not giving any chance to others.
Charummood Jose 2020-09-29 21:16:53
K.Mathaikutty Thanks.Emalayalee is not biased and don’t discriminate as far as I know Bagyalakshmi case is a melo drama created by criminal friends of Bineesh Kodiyeri to get attention diverting from Lifemission and gild smuggling issues
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക