Image

എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേ പിക്‌നിക്ക്‌ ലോസ്‌ആഞ്ചലസില്‍ ജൂണ്‍ 16-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 06 June, 2012
എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേ പിക്‌നിക്ക്‌ ലോസ്‌ആഞ്ചലസില്‍ ജൂണ്‍ 16-ന്‌
ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നായിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയിലെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) അഞ്ചാമത്‌ ഫാദേഴ്‌സ്‌ ഡേ പിക്‌നിക്കിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ലോസ്‌ആഞ്ചലസിലെ സെറീറ്റോസിലുള്ള ഹെറിറ്റേജ്‌ പാര്‍ക്കില്‍ ജൂണ്‍ 16-ന്‌ ശനിയാഴ്‌ച രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെയാണ്‌ പിക്‌നിക്ക്‌. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മെമ്മോറിയല്‍ വോളിബോള്‍ മത്സരവും ഇതോടൊപ്പം നടക്കും. എവര്‍റോളിംഗ്‌ ട്രോഫിയും കാഷ്‌ അവാര്‍ഡും നല്‍കുന്ന ഈ മത്സരത്തിലേക്ക്‌ കാലിഫോര്‍ണിയയിലും അയല്‍ സംസ്ഥാനങ്ങളിലും നിന്നുമായി പത്തോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക്‌ ട്രോഫിയും കാഷ്‌ അവാര്‍ഡുകളും സമ്മാനിക്കും.

മുന്‍ വര്‍ഷങ്ങളിലേതുപോലെ പഞ്ചഗുസ്‌തി മത്സരവും പിക്‌നിക്കിന്‌ മാറ്റുകൂട്ടും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കത്തക്ക രീതിയില്‍ വിവിധ കലാ-കായിക മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സസ്യ-സസ്യേതര ഭക്ഷണങ്ങള്‍ക്കൊപ്പം കേരളത്തനിമയില്‍ പ്രഭാത ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്‌.

കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ കോര്‍ഡിനേറ്റര്‍ ജിമ്മി ജോസഫ്‌ (619 446 7740) ബന്ധപ്പെടുക. ജാതി-മത ഭേദമെന്യേ ഏവരേയും പിക്‌നിക്കിലേക്ക്‌ ക്ഷണിക്കുന്നതായി ബ. അഗസ്റ്റിനച്ചനും (714 530 2900), എസ്‌.എം.സി.സി സാന്റാഅന്നാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍സണ്‍ വണ്ടനാംതടത്തിലും (310 986 9672) അറിയിച്ചു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്‌.
എസ്‌.എം.സി.സി ഫാദേഴ്‌സ്‌ ഡേ പിക്‌നിക്ക്‌ ലോസ്‌ആഞ്ചലസില്‍ ജൂണ്‍ 16-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക