Image

ജോസഫ്‌ ഔസോയെ അനുമോദിപ്പിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 06 June, 2012
ജോസഫ്‌ ഔസോയെ അനുമോദിപ്പിച്ചു
ലോസ്‌ആഞ്ചലസ്‌: കഴിഞ്ഞ നാല്‌ ദശാബ്‌ദക്കാലമായി പൊതുപ്രവര്‍ത്തനരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ഒരു നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന ഫോമയുടെ നേതാവ്‌ ജോസഫ്‌ ഔസോയെ ലോസ്‌ആഞ്ചലസിലെ പ്രവാസി മലയാളികള്‍ ആദരിച്ചു.

മെയ്‌ 26-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ ആറുമണിക്ക്‌ ലോസ്‌ആഞ്ചലസിലെ റസീഡാ ഹൈസ്‌കൂളില്‍ നടന്ന ത്രില്ലര്‍ എക്‌സ്‌പ്രസ്‌ ഷോയോട്‌ അനുബന്ധിച്ച്‌ നടന്ന പൊതുയോഗത്തിലാണ്‌ സെന്റ്‌ മേരീസ്‌ ക്രിസ്‌ത്യന്‍ ചര്‍ച്ചിനുവേണ്ടി ബഹുമാനപ്പെട്ട റോയി അച്ചന്‍ ജോസ്‌ ഔസോയെ ആദരിച്ചത്‌.

ലോസ്‌ ആഞ്ചലസിലെ മലയാളി സംഘടനയായ കലയുടെ പ്രസിഡന്റ്‌, ഫോമാ നാഷണല്‍ കമ്മിറ്റി അംഗം, ഫോമാ ട്രഷറര്‍ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജോസഫ്‌ ഔസോ മാതൃകാപരമായ പെരുമാറ്റത്തിലൂടെയും നേതൃപാടവത്തിലൂടെയും എല്ലാവരുടേയും ആദരവ്‌ നേടിയിട്ടുണ്ട്‌.

കഴിഞ്ഞ 14 വര്‍ഷമായി കാന്‍സര്‍ രോഗികളെ സഹായിക്കാന്‍വേണ്ടി രൂപീകരിച്ചിട്ടുള്ള എസ്‌.ഡി.എം എന്ന നോണ്‍ പ്രോഫിറ്റ്‌ ഓര്‍ഗനൈസേഷന്റെ ബോര്‍ഡ്‌ മെമ്പര്‍കൂടിയാണ്‌. വാലി മലയാളി ആര്‍ട്‌സ്‌ ക്ലബിന്റെ ചാരിറ്റി കോര്‍ഡിനേറ്റര്‍ ആയ ഔസോ നിരവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. 2012-ലെ റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രമായ `മുംബൈ പോലീസില്‍' ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു.
ജോസഫ്‌ ഔസോയെ അനുമോദിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക