Image

വിശുദ്ധ. അന്തോണീസിന്റെ തിരുനാള്‍ ഹൂസ്റ്റണില്‍

ജോയിച്ചന്‍ പുതുക്കുളം Published on 06 June, 2012
വിശുദ്ധ. അന്തോണീസിന്റെ തിരുനാള്‍ ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: അത്ഭുത പ്രവര്‍ത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസ്‌ പുണ്യവാളന്റെ തിരുനാള്‍ 2012 ജൂണ്‍ 16-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-ന്‌ ഹൂസ്റ്റണിലുള്ള സെന്റ്‌ ഫ്രാന്‍സീസ്‌ കബ്രീനി കത്തോലിക്കാ പള്ളിയില്‍ വെച്ച്‌ ആഘോഷപൂര്‍വ്വം നടത്തുമെന്ന്‌ ഫാ. ചാക്കോ പുതുമയില്‍ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

പ്രാര്‍ത്ഥന/കൊന്ത, ആഘോഷമായ പാട്ടുകുര്‍ബാന, നൊവേന, ലദീഞ്ഞ്‌, പ്രദക്ഷിണം, സ്‌നേഹവിരുന്ന്‌ തുടങ്ങിയ പരിപാടികളോടെ തിരുനാള്‍ സമാപിക്കും.

വിശുദ്ധന്റെ മധ്യസ്ഥം വഴി ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഈ പെരുനാളിലും ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ഏവരേയും ഫാ. ചാക്കോ പുതുമയിലും, മറ്റ്‌ ഭാരവാഹികളും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ചാക്കോ പുതുമയില്‍ (832 659 3544), റോബിന്‍ ഫെറി (832 331 5700), ജോഷി വര്‍ഗീസ്‌ (713 315 7787).
വിശുദ്ധ. അന്തോണീസിന്റെ തിരുനാള്‍ ഹൂസ്റ്റണില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക