Image

ബാലഭാസ്കറിന്റെ മരണം: 4 പേരുടെ നുണപരിശോധന പൂര്‍ത്തിയാക്കി

Published on 27 September, 2020
ബാലഭാസ്കറിന്റെ മരണം: 4 പേരുടെ നുണപരിശോധന പൂര്‍ത്തിയാക്കി
തിരുവനന്തപുരം:: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിന്റെ കാരണം അന്വേഷിക്കുന്ന സിബിഐ സംഘം മൊഴികളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ 4 പേരുടെ നുണപരിശോധന പൂര്‍ത്തിയാക്കി. ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അപകടത്തിനു സാക്ഷിയെന്നവകാശപ്പെടുന്ന കലാഭവന്‍ സോബി എന്നിവരുടെ നുണപരിശോധനയാണു പൂര്‍ത്തിയാക്കിയത്. പരിശോധനാ ഫലം മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറും.

അപകടസ്ഥലത്ത് താന്‍  ദുരൂഹ സാഹചര്യത്തില്‍ സ്വര്‍ണ കള്ളക്കടത്തു കേസ് പ്രതി സരിത്തിനെ കണ്ടെന്ന കലാഭവന്‍ സോബിയുടെ മൊഴി സത്യമാണോ എന്നാണു സിബിഐ പ്രധാനമായി പരിശോധിക്കുന്നത്. കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കറെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. എന്നാല്‍ അര്‍ജുനാണു കാര്‍ ഓടിച്ചിരുന്നത് എന്നാണു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി അന്വേഷണ സംഘത്തെ അറിയിച്ചത്. അര്‍ജുന്റെ മൊഴി സത്യമാണോയെന്നും കണ്ടെത്തും.   പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും പിന്നീടു സ്വര്‍ണ കള്ളക്കടത്തു കേസില്‍ ആരോപണ വിധേയരായിരുന്നു.  ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നായിരുന്നു.  ഇരുവരുടെയും മൊഴി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക