Image

യൂറോപ്യന്‍ യൂണിയനിലെ 15 രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതായി അധികൃതര്‍

Published on 27 September, 2020
യൂറോപ്യന്‍ യൂണിയനിലെ 15 രാജ്യങ്ങളില്‍ കോവിഡ് വ്യാപനം കൂടുന്നതായി അധികൃതര്‍
ബര്‍ലിന്‍ : യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 15ലും കോവിഡ് വ്യാപനം കൂടുന്നതായി ജര്‍മന്‍ ജനതയ്ക്കു സര്‍ക്കാര്‍ വക മുന്നറിയിപ്പ്. ജര്‍മന്‍കാര്‍ കഴിവതും അയല്‍ രാജ്യങ്ങളിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കണം. കോവിഡ് ബാധ്യതാ പ്രദേശങ്ങളില്‍ നിന്നു തിരിച്ചെത്തുന്നവര്‍ കോവിഡ് ടെസ്റ്റ്, ക്വാറന്റീന്‍ തുടങ്ങിയവ കര്‍ക്കശമായി പാലിച്ചിരിക്കണം ജര്‍മന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു.

ഒക്ടോബര്‍ മാസത്തിലെ ജര്‍മനിയിലെ രണ്ടാഴ്ചത്തെ സ്കൂള്‍ അവധിക്കാലം ജര്‍മന്‍കാര്‍ ജര്‍മനിയില്‍ തന്നെ ചെലവഴിക്കണമെന്നു ജര്‍മന്‍ ആരോഗ്യമന്ത്രി യെന്‍സ് സഫാന്‍ പ്രത്യേകം ആവശ്യപ്പെട്ടു.

ജര്‍മനിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,507 പേര്‍ക്കു പുതിയതായി കോവിഡ് ബാധ ഉണ്ടായതായി പ്രമുഖ ലാബായ റോബര്‍ട്ട് കോഹ് ശനിയാഴ്ച പുറത്ത് വിട്ട കണക്കില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക