Image

കെ.ജി തോമസ്‌ കരിക്കിനേത്തിനും, ഭാര്യ റിനു തോമസിനും എക്‌സലെന്‍സ്‌ ഇന്‍ ബിസിനസ്‌ അവാര്‍ഡ്‌ സമ്മാനിച്ചു

Published on 06 June, 2012
കെ.ജി തോമസ്‌ കരിക്കിനേത്തിനും, ഭാര്യ റിനു തോമസിനും എക്‌സലെന്‍സ്‌ ഇന്‍ ബിസിനസ്‌ അവാര്‍ഡ്‌ സമ്മാനിച്ചു
ന്യൂയോര്‍ക്ക്‌: തിരുവല്ലയില്‍ പതിനഞ്ചു വര്‍ഷങ്ങളായി വസ്‌ത്രവ്യാപാര രംഗത്ത്‌ വിസ്‌മയങ്ങള്‍ സൃഷ്ടിക്കുന്ന കരിക്കിനേത്ത്‌ ഉടമ തോമസ്‌ കരിക്കിനേത്തിനും (ബാബു), ഭാര്യ റിനു തോമസിനും എക്‌സലെന്‍സ്‌ ഇന്‍ ബിസിനസ്‌ അവാര്‍ഡ്‌ സമ്മാനിച്ചു. ന്യൂയോര്‍ക്കിലെ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലയുടെ പ്രസിഡന്റ്‌ തോമസ്‌ റ്റി ഉമ്മന്റെ അധ്യക്ഷതയില്‍ ക്വീന്‍സിലുള്ള സന്തൂര്‍ റെസ്‌റ്റോറന്റ്‌ ബാന്‍ ക്വേറ്റ്‌ ഹാളില്‍ വച്ചു നടത്തപ്പെട്ട വര്‍ണാഭമായ ചടങ്ങില്‍ വച്ചാണ്‌ പ്രശംസാഫലകം സമ്മാനിച്ചത്‌ .

തിരുവല്ലയിലെ ബിസിനസ്‌ രംഗത്തെ അഭിമാനമാണ്‌ കരിക്കിനേത്ത്‌ സാരഥികളെന്നു മുഖ്യ പ്രഭാഷണം നടത്തിയ പാര്‍ലമെന്റ്‌ അംഗം കൊടിക്കുന്നില്‍ സുരേഷ്‌ എം പി പ്രസ്‌താവിച്ചു. കരിക്കിനേത്ത്‌ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും നേട്ടങ്ങളിലുമുഉള്ള അഭിനന്ദനം രേഖപ്പെടുത്തുകയും ബിസിനസ്‌ അവാര്‍ഡ്‌ നല്‍കി ആദരിച്ച ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലായുടെ പ്രസിഡന്റ്‌ തോമസ്‌ റ്റി ഉമ്മനെയും മറ്റു ഭാരവാഹികളെയും അഭിനന്ദിക്കുകയും ചെയ്‌തു. തിരുവല്ലയിലൂടെയുള്ള എം സി റോഡിന്‍റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍, റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍, തിരുവല്ലയിലെ നിര്‍ദിഷ്ട ബൈപാസ്‌ പദ്ധതി, ആറന്മുള വിമാനത്താവളം, തുടങ്ങിയ നിരവധി വികസന പ്രവര്‍ത്തനങ്ങളിലൂടെ മധ്യതിരുവിതാംകൂര്‍ വളര്‍ച്ചയുടെ പാതയിലൂടെ മുന്നേരുകയാണെന്നു കൊടികുന്നില്‍ സുരേഷ്‌ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി. അതിവേഗം വളരുന്ന തിരുവല്ലയിലെ ഗതാഗത ക്കുരുക്കിനു പരിഹാരമായി സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പാക്കുനതിനു വേണ്ടി പരിശ്രമിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. മധ്യതിരുവിതാംകൂറില്‍ ഒരു എയര്‍പോര്‍ട്ട്‌ വേണമെന്നുള്ള പ്രവാസികളുടെയും നാട്ടുകാരുടെയും ആവശ്യം സഫലമാക്കുന്നതിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന കൊടിക്കുന്നില്‍ സുരേഷിന്റെ പ്രഖ്യാപനം ഹര്‍ഷാരവത്തോടെ സദസ്സ്‌ സ്വീകരിച്ചു.

മധ്യതിരുവിതാംകൂറില്‍ അനേകം പേര്‍ക്ക്‌ തൊഴില്‍ നല്‍കുക, ഒട്ടേറെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളെ തിരുവല്ലയിലേക്ക്‌ ആകര്‍ഷിക്കുക , ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം ഉപഭോക്ത്‌താക്കള്‍ക്ക്‌ ലഭ്യമാക്കുക, പ്രവാസി സംഘടനകള്‍ക്ക്‌ പ്രോത്സാഹനം നല്‍കുക തുടങ്ങിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്തിന്റെ അടിസ്ഥാനത്തിലാണ്‌ കരിക്കിനേത്ത്‌ സാരഥികളായ തോമസ്‌ കരിക്കിനേത്തിനെയും (ബാബു), ഭാര്യ റിനു തോമസിനെയും എക്‌സലെന്‍സ്‌ ഇന്‍ ബിസിനസ്‌ അവാര്‍ഡു നല്‍ക ആദരിക്കുന്നതെന്ന്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലാ പ്രസിഡന്റ്‌ തോമസ്‌ റ്റി ഉമ്മന്‍ അവാര്‍ഡ്‌ സമ്മാനിച്ചു കൊണ്ട്‌ പ്രസ്‌താവിച്ചു. തിരുവല്ലയുടെ ബിസിനസ്‌ പരമായ വളര്‍ച്ചക്ക്‌ തോമസ്‌ കരിക്കിനേത്ത്‌ വഹിച്ച പങ്കു വലുതാണെന്ന്‌ പ്രസിഡന്റ്‌ തോമസ്‌ റ്റി ഉമ്മന്‍ വ്യക്തമാക്കി.

കരിക്കിനേത്ത്‌ സ്ഥാപനങ്ങളുടെ വിജയകരമായ പ്രവര്‌ത്തനത്തിന്‌ പ്രവാസികള്‍ നല്‍കുന്ന എല്ലാ സഹകരണത്തിനും സ്‌നേഹത്തിനും തോമസ്‌ കരിക്കിനേത്ത്‌ നന്ദി രേഖപ്പെടുത്തി. ആഘോഷ പൂര്‍ണമായ ഷോപ്പിങ്ങിനു തുടക്കം കുറിച്ചു കൊണ്ട്‌ കോട്ടയത്ത്‌ ആരംഭിക്കുന്ന പുതിയ കരിക്കിനേത്ത്‌ മെഗാ ഷോറൂം മധ്യതിരുവിതാംകൂറില്‍ ഷോപ്പിംഗ്‌ രംഗത്ത്‌ നവ്യാനുഭവമായി മാറുമെന്നു തോമസ്‌ കരിക്കിനെത്ത്‌ പറഞ്ഞു. കരിക്കിനേത്ത്‌ സില്‌ക്‌സിന്റെ പുതിയ പ്രോമോഷനല്‍ സ്‌കീമുകള്‍ പ്രവാസി കള്‍ക്ക്‌ ഏറെ പ്രയോജനം ചെയ്യുമെന്ന്‌ തോമസ്‌ കരിക്കിനേത്‌ ഓര്‍മിപ്പിച്ചു.

റവ. ഡോ ഇട്ടി എബ്രഹാമിന്റെ പ്രാര്‍ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു. വര്‍ക്കി എബ്രഹാം (ഐപിറ്റിവി ചെയര്‍മാന്‍), ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍ (ശ്രീ നാരായണാ അസോസിയേഷന്‍), വര്‍ഗീസ്‌ കെ രാജന്‍ (ചെയര്‍മാന്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌), ജോര്‍ജ്‌ എബ്രഹാം (ഐഎന്‍ഒസി പ്രസിഡന്റ്‌), വര്‍ഗീസ്‌ ചുങ്കത്തില്‍ (കേരള കള്‍ച്ചറല്‍ അസോസിയേഷന്‍, പ്രസിഡന്റ്‌) , ജേക്കബ്‌ എബ്രഹാം (മുന്‍ പ്രസിഡന്റ്‌), ജോര്‍ജ്‌ തോമസ്‌ (നാസ്സു കൗണ്ടി ഹുമന്‍ റൈറ്റ്‌സ്‌ കമ്മീഷന്‍ ), ഡോ വര്‍ഗീസ്‌ എബ്രഹാം, കളത്തില്‍ വര്‍ഗീസ്‌ (കേരള ചാപ്‌റ്റര്‍ പ്രസിഡന്റ്‌), കെ.റ്റി. ഇടിക്കുള, ലീലാ മാരേട്ട്‌ (ഫൊക്കാന വൈസ്‌ പ്രസിഡന്റ്‌) , ചാക്കോ കോയിക്കലേത്ത്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ പ്രസംഗിച്ചു. നോര്‍ത്ത്‌ അമേരിക്കയില്‍ മലയാളീ സമൂഹത്തിന്റെ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ നേതാക്കള്‍ അവാര്‍ഡു ദാന ചടങ്ങില്‍ പങ്കെടുത്തു.

സജി എബ്രഹാം മാസ്റ്റര്‍ ഓഫ്‌ സെറിമണി ആയി പ്രവര്‍ത്തിച്ചു. വൈസ്‌ പ്രസിഡന്റ്‌ സക്കറിയ കരുവേലി സ്വാഗതവും, ഫിലിപ്പ്‌ മഠത്തില്‍ കൃതജ്ഞ തയും പറഞ്ഞു. തോമസ്‌ ജെ പായ്‌ക്കാട്‌ , വിബിന്‍ എബ്രഹാം, ഡോ. ജോണ്‍ പി തോമസ്‌ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

സെക്രട്ടറി മാത്യു വര്‍ഗീസ്‌ , ട്രെഷരാര്‍ കുഞ്ഞു മാലിയില്‍ , ജോ.ട്രഷരാര്‍ റ്റി വി തോമസ്‌, ജോണ്‍ ജേക്കബ്‌, റ്റിവി മാത്യൂ , കുര്യന്‍ റ്റി ഉമ്മന്‍, എബ്രഹാം വര്‍ഗീസ്‌ , തോമസ്‌ ജോര്‍ജ്‌ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.
കെ.ജി തോമസ്‌ കരിക്കിനേത്തിനും, ഭാര്യ റിനു തോമസിനും എക്‌സലെന്‍സ്‌ ഇന്‍ ബിസിനസ്‌ അവാര്‍ഡ്‌ സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക