Image

കേരള കോണ്‍ഗ്രസ് നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്. തോമസ് അന്തരിച്ചു

Published on 27 September, 2020
കേരള കോണ്‍ഗ്രസ് നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സി.എഫ്. തോമസ് അന്തരിച്ചു

കോട്ടയം; ചങ്ങനാശേരി എംഎല്‍എ സി എഫ് തോമസ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. ദീര്‍ഘ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.

കേരളാ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു സി എഫ് തോമസ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം ആദ്യകാലത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.

പിന്നീട് കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ ചങ്ങനാശേരി മണ്ഡലം അദ്ധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരളാ കോണ്‍ഗ്രസ് കോട്ടയം സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി പ്രവര്‍ത്തിച്ചു. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ജനറല്‍ സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പതിനൊന്നാം നിയമസഭയില്‍ ഗ്രാമവികസനം, രജിസ്‌ട്രേഷന്‍, ഖാദി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി 9 തവണ ചങ്ങനാശേരി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Join WhatsApp News
Jacob, changanacherry 2020-09-27 10:51:00
I know CF Thomas from 1950. When we were in school there was no politics in Schools. Both of us were classmates from 1st 10th grades. We were together in St. Berchman's High School. The author's statement about CF in student politics is wrong. CF was not in Politics either. He was a 7th grade Class teacher in SBHS. When KJ Chacko was the MLA at that time. When KJC left Politics in1973, CF was given the KK candidacy by the big influence of C. Bishop & he won. He never lost Changanacherry seat. -Jacob, SBHS,Chy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക