Image

എക്‌സ് കാറ്റഗറി സുരക്ഷ: പൊലീസ് ഉദ്യോഗസ്ഥരെ സുരേന്ദ്രന്‍ മടക്കി അയച്ചു

Published on 27 September, 2020
എക്‌സ് കാറ്റഗറി സുരക്ഷ: പൊലീസ് ഉദ്യോഗസ്ഥരെ സുരേന്ദ്രന്‍ മടക്കി അയച്ചു
തിരുവനന്തപുരം: സുരക്ഷയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മടക്കി അയച്ചു. തനിക്ക് സുരക്ഷ വേണ്ടെന്ന് സുരേന്ദ്രന്‍ എഴുതി നല്‍കി. ഇന്റലിജന്‍സ് എഡിജിയാണ് സുരക്ഷയ്‌ക്ക് നിര്‍ദേശിച്ചത്. നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്ന് ഇന്റലിജന്‍സ് എഡിജിപിയുടെ ഉത്തരവില്‍ പറയുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സുരേന്ദ്രന് സുരക്ഷ അനിവാര്യമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷയേര്‍പ്പെടുത്താന്‍ കോഴിക്കോട് റൂറല്‍ എസ്‌പിക്ക് നേരത്തെ നിര്‍ദേശം നല്‍കിയത്. എഡിജിപിയുടെ നിര്‍ദേശപ്രകാരം വടകരയില്‍ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് സുരേന്ദ്രന്റെ സുരക്ഷയ്‌ക്കായി ഇന്ന് തിരുവനന്തപുരത്ത് എത്തിയത്. എന്നാല്‍, സുരേന്ദ്രന്‍ ഇവരെ മടക്കി അയക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക