Image

കോവിഡ് വാക്‌സീന്‍ എല്ലാവര്‍ക്കുമെത്തിക്കാന്‍ മൂന്ന് വര്‍ഷമെടുക്കുമെന്ന് വിദഗ്ധന്‍

Published on 27 September, 2020
കോവിഡ് വാക്‌സീന്‍ എല്ലാവര്‍ക്കുമെത്തിക്കാന്‍ മൂന്ന് വര്‍ഷമെടുക്കുമെന്ന് വിദഗ്ധന്‍
കൊച്ചി : ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സീന്‍ ലഭ്യമാകാന്‍ 2024 വരെയെങ്കിലുമാകുമെന്ന് സീറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അഡാര്‍ പുണെവാല പറഞ്ഞു. രാജ്യം മുഴുവന്‍ വാക്‌സീന്‍ ലഭ്യമാക്കാന്‍ 80,000 കോടിയില്‍ അധികം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. വാക്‌സീന്‍ കൈകാര്യം ചെയ്യാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങള്‍ നീണ്ട രോഗപ്രതിരോധ പദ്ധതി തന്നെ വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോള രോഗപ്രതിരോധ പരിപാടിയുടെ ഇലക്ട്രോണിക് വാക്‌സീന്‍ ഇന്‍റലിജന്‍സ് നെറ്റ്‌വര്‍ക്ക് ഇന്ത്യയിലുമുണ്ട്. രാജ്യത്തെ ശീതീകൃത ശൃംഖലയില്‍ 25,000 പോയിന്‍റുകളാണ് വാക്‌സീന്‍ ലഭ്യതക്കായി നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

വാക്‌സീന്‍ എത്ര സ്‌റ്റോക്കുണ്ട്, കൊണ്ടുപോകുന്ന സഞ്ചാരപാത, സൂക്ഷിക്കുന്ന താപനില എന്നീ വിവരങ്ങളില്‍ ഈ പോയന്‍റുകളില്‍നിന്ന് ലഭ്യമാകാന്‍ ഡിജിറ്റല്‍ സംവിധാനം സഹായിക്കും. രാജ്യത്തെ സാമൂഹിക, ആരോഗ്യ, കാര്‍ഷിക ശീതീകൃത ശൃംഖലകള്‍ കൂടി ഉപയോഗപ്പെടുത്താനും ശ്രമം നടക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക