ബിജു തോണിക്കടവിൽ ഫോമാ ജോ. ട്രഷറര്‍: പ്രവർത്തനങ്ങളിലെ മികവ്, അർപ്പണ ബോധം
fomaa
26-Sep-2020
fomaa
26-Sep-2020

മികച്ച പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയനായ ബിജു തോണിക്കടവില്‍, ജോ. ട്രഷറർ ആയത് ഏറ്റവും കൂടുതൽ വോട്ട് നേടുന്ന രണ്ടാമത്തെ വ്യക്തി ആയിട്ടാണ്. (424 ------)
നാട്ടിലും ഇവിടെയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമയിരുന്നു. സണ്‍ഷൈന്‍ റീജിയന്‍ ആര്‍.വി.പി. ആയിരുന്നു.
അമേരിക്കയില്‍ സംഘടന പ്രവര്‍ത്തനം തുടങ്ങുന്നതു പാം ബീച്ച് അസോസിയേഷന്റെ ഓഡിറ്റര്‍ ആയാണ്. അതിന്നു ശേഷം കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്ന് ഈ നിലയില്‍ പ്രവര്‍ത്തിച്ചു. അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്ന സമയത്തു, ഫോമാ നടത്തിയ റീജിയനല്‍ കാന്‍സര്‍ സെന്റര്‍ പ്രോജക്ടിന് ഒരു നല്ല തുക സംഭാവന ചെയ്യുവാന്‍ കമ്മിറ്റിക്കു കഴിഞ്ഞു.

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ജനറല്‍ കണ്‍വീനര്‍ ആയി രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. ഫോമാ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ആയി
ചിക്കാഗോ കണ്‍വെന്‍ഷന്റെ സൂവനീര്‍ എഡിറ്റര്‍ ആയിരുന്നു. ആർ.വി.പി ആയിരിക്കുമ്പോൾ റീജിയണിലെ എല്ലാ അസ്സോസിയേഷനുകളായും ഉള്‍പ്പെടുത്തി യൂത്ത് ഫെസ്റ്റിവല്‍ വളരെ ഭംഗിയായി നടത്തി. യുവ ജനങ്ങള്‍ക്കായി ഡ്രഗ് അവേയര്‍നസ് ക്ലാസ്, അമേരിക്കന്‍ പൊളിറ്റിക്‌സ് ക്ലാസ് എന്നിവയും, ഓറഞ്ച് വിംഗ്‌സ് ഏവിയേഷന്‍ എന്ന ഫ്‌ലൈയിംഗ് സ്‌കൂളിലേക്കു ടൂറും സംഘടിപ്പിച്ചു. കായിക പ്രേമികള്‍ക്ക് വേണ്ടി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി പല പരിപാടികള്‍ നടത്തി. സൂവനീര്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ടു ഒരു സൂവനീര്‍ തയ്യാറായി വരുന്നു.
ഫോമാ വില്ലജ് പ്രൊജക്റ്റ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അസോസിയേഷനില്‍ നിന്ന് ഒരു ഭവനം ഉള്‍പ്പടെ 7 വീടുകള്‍ സണ്‍ഷൈന്‍ റീജിയനില്‍ നിന്ന് നല്‍കുവാന്‍ സാധിച്ചു. റീജിയനില്‍ നിന്ന് 6000 ഡോളര്‍ കൊടുക്കുവാനും സാധിച്ചു.
റാന്നിക്കടുത്ത് നാറാണംമൂഴി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, സ്വാശ്രയ പഞ്ചായത്ത് കമ്മിറ്റി മെമ്പര്‍, കോണ്‍ഗ്രസ് (ഐ) സേവാദള്‍ പത്തനംതിട്ട ജില്ലാ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തൊഴില്‍ മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിച്ചു യൂണിയന്‍ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
പാംബീച്ച് ഷെറിഫ് ഓഫീസില്‍ ഉദ്യോഗസ്ഥനാണ് ബിജു. ഭാര്യ ജൂണാ തോമസും അവിടെ ഉദ്യോഗസ്ഥ. സോണിയ തോമസ് പുത്രിയും സജെ തോമസ് പുത്രനുമാണ്.
BIJU THONIKADAVIL 424 (77.4%)
THOMAS CHANDY 124 (22.6%)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments