Image

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വീസയില്ലാതെ സന്ദര്‍ശിക്കാവുന്നത് 16 രാജ്യങ്ങള്‍

Published on 26 September, 2020
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വീസയില്ലാതെ സന്ദര്‍ശിക്കാവുന്നത് 16 രാജ്യങ്ങള്‍

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വീസരഹിത പ്രവേശനം ലഭ്യമാക്കി നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്‍, മൗറീഷ്യസ് എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങള്‍.


  1. ബാര്‍ബഡോസ്
  2. ഭൂട്ടാന്‍
  3. ഡൊമിനിക്ക
  4. ഗ്രനേഡ
  5. ഹെയ്തി
  6. ഹോങ്കോങ്
  7. മാലദ്വീപ്
  8. മൊറീഷ്യസ്
  9. മോണ്ട്സെറാത്ത്
  10. നേപ്പാള്‍
  11. നിയു ദ്വീപ്
  12. സമോവ
  13. സെനഗല്‍
  14. ട്രിനിഡാ‍ഡ് ആന്‍ഡ് ടൊബാഗോ
  15. സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനഡീന്‍സ്
  16. സെര്‍ബിയ

  17. ഇതുകൂടാതെ 43 രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യവും 36 രാജ്യങ്ങള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇ-വീസ സൗകര്യവും നല്‍കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഇറാന്‍, ഇന്തൊനീഷ്യ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ നല്കുന്നവയുടെ കൂട്ടത്തിലുണ്ട്. ഇ-വീസ സൗകര്യമുള്ള 26 രാജ്യങ്ങളുടെ കൂട്ടത്തില്‍ ശ്രീലങ്ക, ന്യൂസീലന്‍ഡ്, മലേഷ്യ എന്നിവയും ഉള്‍പ്പെടുന്നു.


രാജ്യാന്തര യാത്രകള്‍ സുഗമമാക്കുന്നതിനായി ഇന്ത്യക്കാര്‍ക്ക് വീസ രഹിത യാത്ര, വിസ ഓണ്‍-അറൈവല്‍, ഇ-വീസ സൗകര്യങ്ങള്‍ നല്‍കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. 


വീസ നല്‍കുന്നതും വീസയുമായി ബന്ധപ്പെട്ട തീരുമാനങ്ങളും അതാതു രാജ്യങ്ങളുടെ പരമാധികാരത്തിനു കീഴില്‍ വരുന്നതാണെങ്കിലും, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടി വീസ നയം ഉദാരവല്‍ക്കരിക്കുന്നതു സംബന്ധിച്ച വിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലും വിദേശ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളിലും പതിവായി കടന്നുവരാറുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക