Image

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം നല്‍കും

Published on 26 September, 2020
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഉടമകളുടെ സ്വത്ത് കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം നല്‍കും
പത്തനംതിട്ട: കേസില്‍ നിക്ഷേപകരുടെ നഷ്‌ടം നികത്തുന്നതിന് ഉടമകളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതികളുടെ സ്വത്ത് വകകള്‍ നിക്ഷേപകരുടെ പണം കണ്ടെത്താനാണ് ശ്രമം. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ ഉത്തരവിറക്കിയിരിക്കുകയാണ്. സഞ്ജയ് കൗള്‍ ഐ.എ.എസിനാണ് അന്വേഷണ ചുമതല.

രാജ്യത്ത് 21 സ്ഥലങ്ങളില്‍ ഇവര്‍ക്ക് സ്വത്തുണ്ട്. തിരുവനന്തപുരത്തും, കൊച്ചിയിലും തൃശൂരും ആഡംബര വില്ലകളും ഫ്ലാ‌റ്റുകളുമുണ്ട്. പൂയപ്പള‌ളിയിലും പൂനെയിലും തിരുവനന്തപുരത്തും ഓഫീസ് ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുമുണ്ട്. 

തമിഴ്‌നാട്ടില്‍ 48 ഏക്കറും ആന്ധ്രപ്രദേശില്‍ 22 ഏക്കറും സ്ഥലമുണ്ട്. മൊത്തം 125 കോടിയുടെ ആസ്‌തിയാണ് ഇവര്‍ക്കുള്ളതെന്നാണ് നിഗമനം. ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, ഇവരുടെ മക്കളായ റീനു,റീബ,റിയ എന്നിവര്‍ ചേര്‍ന്ന് 2000 കോടിയുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.

അതേസമയം തട്ടിപ്പുകേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ജനറല്‍ മാനേജര്‍ അടക്കമുള്ളവര്‍ ശ്രമിക്കുകയാണെന്ന് നിക്ഷേപകര്‍ ആരോപിച്ചു. നിക്ഷേപകരുടെ കൂട്ടായ്മ പത്തനംതിട്ടയില്‍ നടക്കും.

കോടികളുടെ തട്ടിപ്പു നടത്തിയ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും, നിക്ഷേപിച്ച തുക തിരികെ കിട്ടണം എന്നതുമാണ് നിക്ഷേപകരുടെ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക