Image

മയക്കുമരുന്ന് ഉപയോഗിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല'; ആരോപണങ്ങള്‍ നിഷേധിച്ച്‌ കരണ്‍ ജോഹര്‍

Published on 26 September, 2020
മയക്കുമരുന്ന് ഉപയോഗിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല'; ആരോപണങ്ങള്‍ നിഷേധിച്ച്‌ കരണ്‍ ജോഹര്‍
മുംബൈ: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ടുയര്‍ന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ രംഗത്ത്. കരണ്‍ ജോഹറിന്റെ വീട്ടില്‍ വെച്ച്‌ നടത്തിയ പാര്‍ട്ടിയില്‍ താരങ്ങള്‍ മയക്കു മരുന്ന് ഉപയോഗിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇത് നിഷേധിച്ചാണ് കരണ്‍ ജോഹര്‍ രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വലിയ കുറിപ്പിലാണ് കരണ്‍ ജോഹര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ മയക്കു മരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കാന്‍ ആരെയെങ്കിലും പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

ബോളിവുഡ് താരത്തി ന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കരണ്‍ ജോഹറിന്റെ വീട്ടില്‍വെച്ച്‌ നടന്ന പാര്‍ട്ടിയുടെ വീഡിയോ പുറത്തു വന്നത്. വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍, വരുണ്‍ ധവാന്‍, സോയ അക്തര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജുന്‍ കപൂര്‍, തുടങ്ങി നിരവധി താരങ്ങളാണ് വിരുന്നില്‍ പങ്കെടുത്തത്. വീഡിയോയില്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നതിന്റെ സൂചനകള്‍ ഉണ്ടെന്നാണ് ആരോപണം. വീഡിയോയെ കുറിച്ച്‌ നാര്‍കോട്ടിക് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം നടത്തുമെന്നും വിവരങ്ങള്‍ പുറത്തു വന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക