Image

പ്രധാനമന്ത്രി നാളെ യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും

Published on 25 September, 2020
പ്രധാനമന്ത്രി നാളെ യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഐക്യരാഷ്ട്ര സഭാ ജനറല്‍ അസ്സംബ്ലിയുടെ 75-ാം സമ്മേളനത്തെ അഭിസംബോധന ചെയ്യും. പൊതു ചര്‍ച്ചയില്‍ ശനിയാഴ്ച ഉച്ചയ്ക്കു മുന്‍പ് ആദ്യത്തെ പ്രസംഗം മോദിയുടേതായിരിക്കും. കോവിഡിനെ പ്രതിരോധിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ അജന്‍ഡ. 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ജനറല്‍ അസ്സംബ്ലി വെര്‍ച്വല്‍ ആയാണ് നടത്തുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ ആയായിരിക്കും പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുക. ഇത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ശനിയാഴ്ച പ്രദര്‍ശിപ്പിക്കും.

തീവ്രവാദത്തിനെതിരായ ആഗോള നടപടികള്‍ ശക്തപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ എടുത്തപറയുമെന്നാണ് കരുതുന്നത്. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യ 150ല്‍ അധികം രാജ്യങ്ങള്‍ക്ക് മരുന്ന് ലഭ്യമാക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ആഗോള സഹകരണത്തില്‍ ഇന്ത്യയുടെ സഹകരണം ഉയര്‍ത്തിക്കാട്ടും. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരവികസനം, യുഎന്നിന്റെ സമാധാന ദൗത്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിഷയത്തില്‍ ഇന്ത്യയുടെ സജീവ ഇപെടല്‍ ഉണ്ടാകും.

Join WhatsApp News
josecheripuram 2020-09-26 07:31:23
Some how Modi&Trump has a tie.Both of them going win.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക