Image

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു‌

പി.പി.ചെറിയാൻ Published on 25 September, 2020
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു‌
വാഷിങ്ടൻ ഡിസി ∙ മാതാവിന്റെ ഉദരത്തിലെ ഗർഭസ്ഥ ശിശുവിന്റെ അവസ്ഥ എങ്ങനെയായിരുന്നാലും കുഞ്ഞുങ്ങൾക്ക് ഭൂമിയിൽ പിറന്നു വീഴുന്നതിനുള്ള സർവ്വ അവകാശവും നൽകുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. ബോൺ അലൈവ് എന്നാണ് പുതിയ എക്സിക്യൂട്ടിവ് ഉത്തരവ് അറിയപ്പെടുന്നത്. 

ഭൂമിയിൽ ജനിക്കുന്ന കുട്ടികളുടെ മുഴുവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.ൽ ഉൾകൊള്ളിച്ചിരിക്കുന്നത്. പരാജയപ്പെട്ട ഗർഭച്ഛിദ്രം അതിജീവിച്ചു ജനിക്കുന്ന കുട്ടികൾക്ക് മെഡിക്കൽ കെയർ ലഭിക്കുന്നതിനും അവകാശമുണ്ടായിരിക്കും.
വെർച്വലായി  സംഘടിപ്പിച്ച നാഷനൽ കാത്തലിക് പ്രെയർ ബ്രയ്ക്ക് ഫാസ്റ്റിൽ വച്ചാണ് പ്രസിഡന്റ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുക എന്നതു ധാർമ്മിക ചുമതലയാണെന്ന് പ്രസിഡന്റ് പറഞ്ഞു.

 ട്രംപിന്റെ ഭരണകൂടം ഇതിനാവശ്യമായ ഫെഡറൽ ഫണ്ട് വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പു നൽകി. എക്സിക്യൂട്ടീവ് ഉത്തരവിന്റെ വിശദാംശങ്ങൾ പൂർണ്ണമായും പുറത്തുവിട്ടിട്ടില്ല. ബോൺ എലൈവ് ഇൻഫന്റ് പ്രൊട്ടക്ഷൻ ആക്ട് കോൺഗ്രസിൽ നിരവധി തവണ അവതരിപ്പിച്ചുവെങ്കിലും നിയമമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. 

പ്രസിഡന്റ് ഒരിക്കൽ കൂടി ഗർഭസ്ഥ ശിശുക്കളുടെ ജീവൻ ഉറപ്പു നൽകിയതിൽ പ്രൊ ലൈഫ് മാർച്ച് ഫോർ ലൈഫ് പ്രസിഡന്റ് ജീൻ മാൻസിനി കൃതജ്ഞ അറിയിച്ചു.
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക