Image

ബ്രിയാന ടൈലർ മരണം: പോലീസിനെ ആര് വിസ്തരിക്കണം? കോടതിയിലോ അതോ തെരുവിലോ? (ബി ജോൺ കുന്തറ)

Published on 24 September, 2020
ബ്രിയാന ടൈലർ മരണം: പോലീസിനെ ആര് വിസ്തരിക്കണം? കോടതിയിലോ അതോ തെരുവിലോ? (ബി ജോൺ കുന്തറ)

വീണ്ടും എല്ലാവരും സമ്മതിക്കുന്നു, ലൂയിവിൽ കെൻറ്റക്കിയിൽ നടന്ന ബ്രിയാന ടൈലർ മരണം പോലീസിനു പറ്റിയ മറ്റൊരു മാരക കൈയബദ്ധം. മാർച്ചുമാസം നടന്ന ഈ പോലീസ് ഇടപെടലും വെടിവെയ്പ്പും ഇതിനോടകം കെൻറ്റക്കി നിയമകാര്യ വ്യവസ്ഥ അന്വേഷണം പൂർത്തിയാക്കി. ഗ്രാൻഡ് ജൂറി അതിൽ ഒരു പോലീസുകാരൻ നീതികെട്ട നടപടി സ്വീകരിച്ചു ബ്രിയാനയുടെ ജീവൻ അപഹരിച്ചു.

അന്ന്, ആജ്ഞാപത്രപ്രകാരം, മയക്കുമരുന്ന് കച്ചവട കേസിൽ നടന്ന  മിന്നല്‍ പരിശോധന. പോലീസിന് സ്ഥലംതെറ്റിപ്പോയി എന്നത് പിന്നീടു കാണുന്നു.  ഇവർ, ഉറങ്ങിക്കിടന്ന ടൈലറെയും ബോയ് ഫ്രണ്ടിനെയും വാതിൽ തള്ളിത്തുറന്ന് ഉണർത്തി അതിൽ ബോയ്‌ഫ്രണ്ട്‌ കാര്യം അറിയാതെ തൻറ്റെ തോക്കെടുത്തു അതിക്രമിച്ചു കടന്ന പോലീസിനു നേരെ നിറയൊഴിച്ചു. ഇതിൽ ഒരു പോലീസുകാരന് പരുക്കേറ്റു പിന്നീട് പരസ്പരം വെടിവയ്പ്പ് ആയിരുന്നു നടന്നത്.

പ്രധാനമായും മൂന്നു പോലീസുകാർ ഈ അന്വേഷണത്തിൽ ഉള്‍പ്പെട്ടിരുന്നു  എന്നാൽ ഇതിൽ ഇപ്പോൾ കുറ്റക്കാരൻ എന്ന് കണ്ടിരിക്കുന്ന ബ്രെന്റ്റ്‌ ഹാൻകിസോൻ എന്ന  പോലീസുദ്യോഗസ്ഥൻ വെടി വൈച്ചത് സമീപ സ്ഥലത്തുനിന്നും അതും നിരവധി പ്രാവശ്യം. അതിലാണ് ടെയ്‌ലർ മരണപ്പെടുന്നത്. മറ്റു രണ്ടു പോലീസുകാർ സ്വരക്ഷക്കു വേണ്ടി തോക്കുപയോഗിച്ചു എന്നതാണ് കണ്ടെത്തൽ ഇവരുടെ പേരിൽ കുറ്റാരോപണം ഇല്ല.

ഓരോ സംസ്ഥാനത്തും ഇതുപോലുള്ള മാരക കോലകേസുകളും, കുറ്റവാളി ആരെന്ന് തീരുമാനിക്കുന്നതിനു മുന്നോടിയായി സംസ്ഥാന നീതിപീഠം നിയോഗിക്കുന്ന ഗ്രാൻഡ് ജൂറി കേസു കേൾക്കണം പഠിക്കണം അതിനുശേഷം വെളിപ്പെടുത്തണം,ആരെ പിന്നീട്കോടതിയിൽ വിസ്തരിക്കണം എന്നത്. ഗ്രാൻഡ് ജൂറി ആദ്യ നടപടി ക്രമം,ഇവിടെ പ്രതിയുടെ വാദഗതി കേൾക്കുന്നില്ല. ശെരിയായ വിസ്താരം താമസിയാതെ തുടങ്ങണം.

ഒരു വിഷയം ശ്രദ്ധേയം, പണം ആരുടേയും ജീവൻ തിരികെ കൊണ്ടുവരില്ല എന്നിരുന്നാൽ ത്തന്നെയും ലൂയിവിൽ സിറ്റി അധികാരികൾ ഒരു മാസത്തിനപ്പുറം,ടൈലർ കുടുംബവുമായി ഒരു സിവില്‍ ഒത്തുതീർപ്പിലെത്തി 13 മില്ലിയൻ ഡോളർ നഷ്ടപരിഹാരം നൽകുകയുമുണ്ടായി.

നാം വോട്ടു നൽകി അധികാരത്തിൽ കയറ്റിയിരിക്കുന്ന ഭരണ വ്യവസ്ഥകളാണ് എങ്ങിനെ നിയമ പരിപാലനം നടത്തണം എങ്ങിനെ ഒരു തെറ്റുകാരനെ വിസ്തരിക്കണം ശിക്ഷിക്കണം എന്നതെല്ലാം . ഇതിൽ പൊതുജനം നടപടി ക്രമങ്ങൾ തുടങ്ങുന്നതിനു മുൻപേ തന്നെ നീതിയില്ല എന്നു വിളിച്ചുകൂവി നിരത്തിലിറങ്ങി പൊതുമുതൽ നശിപ്പിക്കുന്നതും മറ്റു പോലീസുകാരെ വെടിവയ്ക്കുന്നതും എവിടത്തെ നീതി?

ഇതിനോടകം ലൂയിവില്ലിൽ മൂന്നു പൊലീസുകാർക്ക് അക്രമാസിദ്ധ പ്രകടനക്കാരിൽ നിന്നും വെടിയേറ്റിരിക്കുന്നു. എല്ലാത്തരം സുരക്ഷിത സേനയും പട്ടണത്തിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ നാശ നഷ്ടങ്ങളുടെ കണക്ക് വര്‍ധിക്കുന്നില്ല.

അക്രമാസക്ത പൊതുനിരത്തു നീതി നടത്തൽ  അമേരിക്കയിൽ പലേ സ്ഥലങ്ങളിലും ഇന്നൊരു പ്രതിവിധി ആയി മാറുന്നോ? ഇതിനായി ഒരു സന്നദ്ധ സേനയെ പലേ ഇടങ്ങളിലും പരിശീലനം കൊടുത്തു സ്ഥാപിച്ചിരിക്കുന്നു ഇവരെ ഇറക്കുമതി നടത്തുന്നതിന് സംവിധാനങ്ങളും.

പട്ടണങ്ങളിൽ നടക്കുന്ന ഇതുപോലുള്ള അക്രമാസക്ത  പ്രതിഷേധ പ്രകടനങ്ങളിൽ പുറമെ നിന്നുള്ളവർ എന്നും കൂടാതെ ഇവർക്ക് ആയുധങ്ങൾ വാഹനങ്ങളിൽ എത്തിച്ചു കൊടുക്കുന്നു എന്നും തെളിയിക്കപ്പെട്ടിരിക്കുന്നു.

ഇവിടാണ്, ഭരണ കർത്താക്കളും രാഷ്ട്രീയ നേതാക്കളും ചിന്തിക്കേണ്ടത് അമേരിക്കയിൽ ആര് എങ്ങിനെ നിയമ പരിപാലനം നടത്തണം. രാഷ്ട്രീയ മുതലെടുപ്പ് കാലമാണിത്. ഇവിടെ യുക്തി മാറിനിൽക്കുന്നു.

വർഗ്ഗീയത എന്ന് എല്ലാ പോലീസ് അതിക്രമത്തെയും വിശേഷിപ്പിക്കുന്നത് ശെരിയോ? രാഷ്ട്രീയക്കാരും അവരെ തുണക്കുന്ന നിരവധി മാധ്യമങ്ങളും നിരത്തുകളിൽ ആക്രമങ്ങൾ നടത്തുന്ന തീവ്രവാദികളെ തുണക്കുന്ന ഒരു രീതിയാണ് ഇപ്പോൾ കാണുന്നത്.

പോലീസിനെ വേണ്ടാത്ത ഒരു വ്യവസ്ഥിതി നിലവിൽ വരുത്തണോ? തീർച്ചയായും ഇനിയും പോലീസ് തെറ്റുകൾ കാട്ടിയെന്നു വരും. ഇതിനെല്ലാം എന്താണ് പ്രതിവിധി? പൊതുജനം തീരുമാനിക്കുക നമ്മുടെ ജീവിതം എങ്ങിനെ മുന്നോട്ടു പോകണം നിരത്തിലെ നീതിയോ അതോ കോടതിയിലേതോ?

ബി ജോൺ കുന്തറ 

Join WhatsApp News
Boby Varghese 2020-09-24 13:15:02
Mobocracy is the new Democracy. Two police officers were killed in Louisville yesterday and all Democrat leaders are cheering the killers. Bloomburg is collecting 16 million to get Felons released for voting. All felons will vote for Democrats. It is the party of criminals. They want to get rid of police. Police is the backbone of law and order. Without law and order, democracy will not survive. We Malayalees came all the way from India, not hoping to loot the stores. We need law and order. The choice is very clear.
Anthappan 2020-09-24 14:20:20
You are from a state where people did this kind of nonsense. They still destroy public property. This criminal tendency is in everyone including Trump. Yesterday he was suggesting violence If he loses the election and you are a supporter of this criminal. I agree with you violence is not an answer for anything. Trump is an instigator of violence.
കൂട്ടുകാരൻ പോലീസ് 2020-09-24 14:32:00
"We Malayalees came all the way from India, not hoping to loot the stores". ഏക വചനം പോരെ ബോബികുട്ടാ? വല്ലവനേയും കൊള്ളയടിക്കുമ്പോൾ കൈയടിക്കാനും കുറച്ച് മലയാളികളുണ്ടെന്നത് മറക്കരുത്. അവർക്ക് പോലീസ് അലർജ്ജി!! കണ്ടാൽ അറിയാത്തവൻ കൊണ്ടാലറിയും, സ്വന്തം വീട്ടിൽ അക്രമികൾ കയറി ഇറങ്ങുമ്പോൾ തന്നെ പഠിച്ചോളും, ആരും പറഞ്ഞു കൊടുക്കാതെ തന്നെ പഠിച്ചോളും. പോലീസ് ഇല്ലെങ്കിൽ, അന്നേരം കൈയും കാലും ഇട്ടടിച്ചാൽ സഹായിക്കാൻ ആര് വരും എന്ന് അറിയാമല്ലോ?
democRats 2020-09-24 15:48:49
American democrats are trying to imitate kerala communists. They destroy business enterprises and encourage criminal activities. At the same time they send their children for higher education in other countries for better paid jobs. They sell public properties for millionaires such as Kovalam Kottaram and their children get high positions in their business world. Joe Biden is also doing the same thing for Hunter Biden. He supported to close down American companies to start them in China and Ukrain so that Hunter Biden could get higher positions there. Hunter Biden never participated in riots because he is busy with his business.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക