Image

ഡാളസ് കൗണ്ടിയിൽ കോവിഡ് 19 മരണം ആയിരം കവിഞ്ഞു

പി.പി.ചെറിയാൻ Published on 24 September, 2020
ഡാളസ് കൗണ്ടിയിൽ കോവിഡ് 19 മരണം ആയിരം കവിഞ്ഞു
ഡാളസ് :- അമേരിക്കയിൽ കോവിസ് 19 മൂലം മരണമടഞ്ഞവരുടെ സംഖ്യ 20 00 00 കവിഞ്ഞു. അതേ ദിവസം തന്നെ ഡാളസ് കൗണ്ടിയിൽ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 1000-ലെത്തിയതായി ഡാളസ് കൗണ്ടി ആരോഗ്യ വകുപ്പ് അധികൃതർ സെപ്റ്റ-2 ചൊവ്വാഴ്ച പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
സെപ്റ്റംബർ 22 ചൊവ്വാഴ്ച മൂന്നുപേർ മരിച്ചതോടെയാണ് മരണസംഖ്യ ആയിരത്തിലെത്തിയത് ആയിരം പേരുടെ കുടുംബാംഗങ്ങളെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജങ്കിംഗ്സ് അഭ്യർത്ഥിച്ചു. ആറു മാസം കൊണ്ടാണ് 1000 പേർ മരിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
ടെക്സ്സസിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15000 കവിഞ്ഞു.
മാർച്ചിൽ കൊറോണ വൈറസ് മരണം സംഭവിച്ചതിനു ശേഷം 6 മാസത്തിനുള്ളിൽ ഇത്രയും മരണം നടന്നുവെങ്കിൽ 365 ദിവസത്തിനുള്ളിൽ ഇത് ഇരട്ടിയാകാൻ സാധ്യത വളരെ കൂടുതലാണെന്നും ജഡ്ജി പറഞ്ഞു.
സ്വാർത്ഥത മാത്രം ലക്ഷ്യമാക്കാതെ സമൂഹത്തിന്റെ സുരക്ഷിതവും ജ കണക്കിലെടുത്ത് എല്ലാവരും നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജഡ്ജി നിർദ്ദേശിച്ചു. ഡാളസ് കൗണ്ടിയിൽ ഇതുവരെ 78377പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിൽ 71198 പേർ സുഖം പ്രാപിച്ചതായി ചൊവ്വാഴ്ച ലഭിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ഡാളസ് കൗണ്ടിയിൽ കോവിഡ് 19 മരണം ആയിരം കവിഞ്ഞു
ഡാളസ് കൗണ്ടിയിൽ കോവിഡ് 19 മരണം ആയിരം കവിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക