Image

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് സൊസൈറ്റി ഓഫ് എന്‍ജിനിയേഴ്സ് സെക്രട്ടറിയെ സന്ദര്‍ശിച്ചു

Published on 23 September, 2020
 ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് സൊസൈറ്റി ഓഫ് എന്‍ജിനിയേഴ്സ് സെക്രട്ടറിയെ സന്ദര്‍ശിച്ചു


കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് സൊസൈറ്റി ഓഫ് എന്‍ജിനിയേഴ്സ് സെക്രട്ടറി അലി മൊഹ്സെനിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ എന്‍ജിനിയറിംഗ് മേഖലയില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും കുവൈറ്റിലെ ഇന്ത്യന്‍ എന്‍ജിനിയര്‍മാരുടെ പ്രശ്നങ്ങളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു.

അതേസമയം ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ എന്‍ജിനിയര്‍മാര്‍ക്കു വേണ്ടിയുള്ള രജിസ്ട്രേഷന്‍ ഡ്രൈവ് തുടരുകയാണ്. എല്ലാ ഇന്ത്യന്‍ എന്‍ജനിയര്‍മാരും വിവരങ്ങള്‍ രജിസ്ട്രേഷനില്‍ പങ്കെടുക്കണമെന്നും എന്‍ജിനിയറിംഗ് കോളജുമായി ബന്ധപ്പെട്ട അക്രഡിറ്റേഷന്‍ സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും എംബസി അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്:സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക