Image

പൊതുഭരണ വകുപ്പില്‍ ഉണ്ടായ അഗ്നിബാധ: തെറ്റിധാരണാജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നടപടി

Published on 23 September, 2020
പൊതുഭരണ വകുപ്പില്‍ ഉണ്ടായ അഗ്നിബാധ: തെറ്റിധാരണാജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നടപടി
ആഗസ്റ്റ് 25-ന് സെക്രട്ടറിയേറ്റിലെ പൊതുഭരണ (പൊളിറ്റിക്കല്) വകുപ്പില് ഉണ്ടായ അഗ്നിബാധ സംബന്ധിച്ച് ചില ദിനപത്രങ്ങളില് ബോധപൂര്വ്വം തെറ്റിധാരണാജനകമായ വാര്ത്തകള് പ്രസിദ്ധീകരിച്ചവര്ക്കെതിരെ നടപടിയെടുക്കുന്നതിന് നിയമോപദേശം തേടാന് തീരുമാനിച്ചു. ഔദ്യോഗിക കൃത്യനിര്വഹണത്തില് ഏര്പ്പെട്ടിരിക്കുന്നവര്ക്കെതിരെ അപകീര്ത്തികരമായ വാര്ത്തകള് പ്രസിദ്ധീകരിച്ചതിന് ക്രിമിനല് നടപടി ചട്ടം 199 (2) പ്രകാരം കേസ് ഫയല് ചെയ്യാന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടും. അപകീര്ത്തികരമായ വാര്ത്ത സംബന്ധിച്ച് പ്രസ് കൗണ്സില് ഓഫ് ഇന്ത്യക്കും ഇക്കാര്യത്തില് അധികാരമുള്ള മറ്റ് സ്ഥാപനങ്ങള്ക്കും പരാതി നല്കാനും തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക