Image

കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടവും കേരള പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടവും

Published on 23 September, 2020
കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടവും  കേരള പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടവും
കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്മാണ ചട്ടവും (2019) കേരള പഞ്ചായത്ത് കെട്ടിടനിര്മാണ ചട്ടവും (2019) ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്ദേശങ്ങള് മന്ത്രിസഭ അംഗീകരിച്ചു.
2019-ല് അംഗീകരിച്ച ചട്ടങ്ങളില് ചിലതു സംബന്ധിച്ച് നിര്മാണ മേഖലയിലെ വിവിധ സംഘടനകള് സര്ക്കാരിന് പരാതി നല്കിയിരുന്നു. ഈ പരാതികള് പരിശോധിച്ചാണ് ചില മാറ്റങ്ങള് തീരുമാനിച്ചത്.
18,000 ചതുരശ്രമീറ്ററില് കൂടുതല് വിസ്തീര്ണമുള്ള ആശുപത്രികള്, വിദ്യാഭ്യാസ സ്ഥാപനങ്ങള്, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളില് ഉള്പ്പെടുന്ന കെട്ടിടങ്ങള്ക്ക് റോഡിന്റെ വീതി പത്തു മീറ്റര് വേണമെന്ന വ്യവസ്ഥ മാറ്റി എട്ട് മീറ്ററായി കുറയ്ക്കുന്നതാണ് ഭേദഗതികളില് ഒന്ന്.
ഫ്ളോര് ഏരിയ റേഷ്യോ കണക്കാക്കുന്നതിന് പഴയ രീതിയിലുള്ള ഫോര്മുല തന്നെ ഉപയോഗിക്കാന് ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നേരത്തെയുള്ള ചട്ടങ്ങള് പ്രകാരം ഫ്ളോര് ഏരിയ റേഷ്യോ കണക്കാക്കുന്നത് ഫ്ളോര് ഏരിയയുടെ അടിസ്ഥാനത്തിലായിരുന്നു. 2019-ല് വരുത്തിയ ഭേദഗതി പ്രകാരം അത് ബില്ട്ടപ്പ് ഏരിയയുടെ അടിസ്ഥാനത്തിലാക്കി മാറ്റി. ഇത് കാരണം നിര്മിക്കാവുന്ന ഫ്ളോര് ഏരിയ കുറഞ്ഞതായി നിര്മാണ മേഖലയിലുള്ളവര് പരാതിപ്പെട്ടിരുന്നു. ഇത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പഴയ ഫോര്മുല തന്നെ ഉപയോഗിക്കാന് തീരുമാനിച്ചത്.
വ്യവസായങ്ങള്ക്ക് ലൈസന്സ് നല്കുന്ന പ്രക്രിയ ലളിതവും കാര്യക്ഷമവുമാക്കാന് 2019-ലെ കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള് സുഗമമാക്കല് ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓര്ഡിനന്സ് പുറപ്പെടുവിക്കാന് ഗവര്ണറോട് ശുപാര്ശ ചെയ്യാന് തീരുമാനിച്ചു. ഏഴു പ്രവൃത്തി ദിവസത്തിനകം എല്ലാ ലൈസന്സുകളും അനുവദിക്കാന് ബില് വ്യവസ്ഥ ചെയ്യുന്നു. സംരംഭകര് നടപടിക്രമങ്ങള് ഒരു വര്ഷത്തിനകം പൂര്ത്തിയാക്കിയാല് മതി. ഇതു സംബന്ധിച്ച കരടു ബില് മന്ത്രിസഭ അംഗീകരിച്ചു.
കേരള സമുദ്ര മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനും ശക്തമായ നടപടി സ്വീകരിക്കുന്നതിന് കേരള സമുദ്രമത്സ്യനിയന്ത്രണ നിയമത്തില് (1980) ഭേദഗതി വരുത്താന് ഓര്ഡിനന്സ് പുറപ്പെടുവിക്കുന്നതിന് ഗവര്ണറോട് ശുപാര്ശ ചെയ്യാന് തീരുമാനിച്ചു.
ഡോ. അഖില് സി ബാനര്ജിയെ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്സഡ് വൈറോളജി ഡയറക്ടറായി നിയമിക്കാന് തീരുമാനിച്ചു. ഡല്ഹിയിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയില് എമിററ്റസ് സയന്റിസ്റ്റാണ് ഇപ്പോള് അദ്ദേഹം.
കേരള ഫോക്ലോര് അക്കാദമിയിലെ സര്ക്കാര് അംഗീകാരമുള്ള തസ്തികകളില് ജോലി ചെയ്യുന്ന ജീവനക്കാര്ക്ക് ധനകാര്യ വകുപ്പ് നിര്ദേശിച്ച വ്യവസ്ഥകള്ക്ക് വിധേയമായി പത്താം ശമ്പള പരിഷ്കരണ ആനുകൂല്യം നല്കാന് തീരുമാനിച്ചു.
കേരള സംസ്ഥാന വനിതാ വികസന കോര്പ്പറേഷനിലെ 39 സര്ക്കാര് അംഗീകൃത തസ്തികകളിലെ ജീവനക്കാര്ക്ക് ധനകാര്യ വകുപ്പ് നിര്ദേശിച്ച വ്യവസ്ഥകള്ക്ക് വിധേയമായി പത്താം ശമ്പള പരിഷ്കരണ ആനുകൂല്യം നല്കാന് തീരുമാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക