Image

കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

Published on 23 September, 2020
കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയും നാലാമത്തെ എംപിയുമാണ് അദ്ദേഹം. കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. സെപ്തംബര്‍ 11-നാണ് കോവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം. കോവിഡ് ബാധിച്ചു മരിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള രണ്ടാമത്തെ പാര്‍ലമെന്റ് അംഗമാണ് അദ്ദേഹം. 

1955 ല്‍ കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയില്‍ ജനിച്ച അദ്ദേഹം ദീര്‍ഘകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ബിജെപിയില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. 1996 ല്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റായി. 2001 ല്‍ ജില്ലാ പ്രസിഡന്റുമായി. തുടര്‍ന്നാണ് തിരഞ്ഞെടുപ്പുകളില്‍ 
മത്സരിച്ച് തുടങ്ങിയത്. 2004 ലും 2009 ലും 2014 ലും ലോക്സഭയിലേക്ക് തിെേരഞ്ഞടുക്കപ്പെട്ടിരുന്നു. നാലാം തവണയും വിജയിച്ചതോടെയാണ് കേന്ദ്ര സഹമന്ത്രി സ്ഥാനനത്തെത്തുന്നത്.

കേന്ദ്രമന്ത്രിയുടെ വിയോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടുക്കം രേഖപ്പെടുത്തി. സൗമ്യനായ നേതാവായിരുന്നു അന്‍ഗഡിയെന്ന് അദ്ദേഹം 
അനുസ്മരിച്ചു. ബലഗാവിയുടെയും കര്‍ണാടകത്തിന്റെയും വികസനത്തിനായി അദ്ദേഹം അക്ഷീണം പരിശ്രമിച്ചുവെന്നും രാഷ്ട്രപതി അനുസ്മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക