Image

മഹാരാഷ്ട്രയില്‍ 21,029 പുതിയ കോവിഡ് രോഗികള്‍; ആന്ധ്രാപ്രദേശില്‍ 7,228 പേര്‍ക്കു കൂടി രോഗം

Published on 23 September, 2020
മഹാരാഷ്ട്രയില്‍ 21,029 പുതിയ കോവിഡ് രോഗികള്‍; ആന്ധ്രാപ്രദേശില്‍ 7,228 പേര്‍ക്കു കൂടി രോഗം


മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,029 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 479 പേര്‍ മരിക്കുകയും ചെയ്തു. 19,476 പേര്‍ രോഗമുക്തി നേടി. 12,63,799 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,73,477 സജീവ കേസുകളുണ്ട്. ഇതിനോടകം 9,56,030 പേര്‍ രോഗമുക്തി നേടുകയും 33,886 പേര്‍ മരണമടയുകയും ചെയ്തതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7,228 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 8,291  പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 45 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതുവരെ  6,46,530 പേര്‍ക്കാണ് ആന്ധ്രാപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍  5,70,667 പേര്‍ രോഗമുക്തി നേടി. 70,357 സജീവ കേസുകളുണ്ടെന്നും 5,506 പേര്‍ കോവിഡ്മൂലം മരിച്ചുവെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ 6,997 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും 38 പേര്‍ മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 5,40,847 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 94,652 സജീവ കേസുകളുണ്ട്. 4,37,910 പേര്‍ ഇതിനോടകം രോഗമുക്തി നേടി. ഇതുവരെ 8,266 പേരാണ് കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക