Image

യെദ്യൂരപ്പയുടെ മകനെതിരായ അഴിമതി ആരോപണം; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

Published on 23 September, 2020
യെദ്യൂരപ്പയുടെ മകനെതിരായ അഴിമതി ആരോപണം; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കോണ്‍ഗ്രസ്


ബെംഗളുരു: ബിഡിഎ നിര്‍മാണ പദ്ധതി അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഒരു കന്നഡ ടിവി ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ബിജെപി നയിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ അഴിമതി നടത്തിയതായി ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. എന്നാല്‍ ബിജെപി കര്‍ണാടക സംസ്ഥാന ഘടകം ഈ ആരോപണങ്ങളെ നിഷേധിച്ചു

നഗര വികസന ഏജന്‍സി ബിഡിഎയുടെ ഫ്ളാറ്റ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയുടെ മകന്‍, അദ്ദേഹത്തിന്റെ മരുമകന്‍, കൊച്ചുമകന്‍ എന്നിവര്‍ കരാറുകാനില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതായാണ് ആരോപണം. കൈക്കൂലി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ ഇതിന് തെളിവായുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മാണ ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി കരാറുകാരനോട് വിജയേന്ദ്ര യെദ്യൂരപ്പ 12 കോടി രൂപ അധികം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

യെദ്യൂരപ്പയുടെ മകനും മരുമകനും കൊച്ചുമകനുമെതിരായി ഉയര്‍ന്ന ആരോപണം സംസ്ഥാന മനഃസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക