Image

കരിക്കിനേത്ത്‌ സാരഥികള്‍ക്ക്‌ ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കി

വിന്‍സെന്റ്‌ ഇമ്മാനുവേല്‍ Published on 06 June, 2012
കരിക്കിനേത്ത്‌ സാരഥികള്‍ക്ക്‌ ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കി
ഫിലാഡല്‍ഫിയ: കേരളത്തിലെ വസ്‌ത്ര വ്യാപാര രംഗത്ത്‌ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കരിക്കേത്തിന്റെ സാരഥികള്‍ക്ക്‌ ഫിലാഡല്‍ഫിയ സമൂഹം ഊഷ്‌മളമായ സ്വീകരണം നല്‍കി. ഫോമയുടെ ജോയിന്റ്‌ ട്രഷറര്‍ ഐപ്പ്‌   മാരേട്ട്‌ ആണ്‌ കരിക്കിനേത്ത്‌ സാരഥികളായ കെ.ജി. തോമസിനും (ബാബു) അദ്ദേഹത്തിന്റെ സഹധര്‍മ്മിണി റിനു തോമസിനും നല്‍കിയ സ്വീകരണത്തിന്‌ നേതൃത്വം നല്‍കിയത്‌.

വിദേശ മലയാളികളോട്‌ പ്രത്യേകിച്ച്‌ അമേരിക്കന്‍ മലയാളികളെ സാഹോദര്യത്തിന്റെ ഭാഷയില്‍ ബാബു കരിക്കിനേത്തിന്റെ ഷോറൂമുകളില്‍ സ്വീകരിക്കുന്നതിനെ പ്രാസംഗികര്‍ പ്രശംസിച്ചു.

എളിയ സംരംഭമായി ആരംഭിച്ച്‌ ആയിരക്കണക്കിന്‌ ജീവനക്കാര്‍ക്ക്‌ ന്യായമായ വേതനത്തോടുകൂടി തൊഴില്‍ നല്‍കാന്‍ സാധിച്ച ബഹൃത്‌ പ്രസ്ഥാനമായി മാറിയതില്‍ കൃതാര്‍ത്ഥതയുണ്ടെന്ന്‌ തോമസ്‌ പറഞ്ഞു. തൊഴിലാളികളോട്‌ ഏറ്റവും സൗഹാര്‍ദ്ദപരമായി പെരുനാറുകയും അവര്‍ക്ക്‌ `ലിവിംഗ്‌ വേജസ്‌' നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ്‌ കരിക്കിനേത്ത്‌ എന്ന്‌ രാജു വര്‍ഗീസ്‌ പറഞ്ഞു.

സ്വീകരണ യോഗത്തില്‍ അലക്‌സ്‌ തോമസ്‌, തോമസ്‌ പോള്‍, തോമസ്‌ ഏബ്രഹാം, ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. ഡാനിയേല്‍ തോമസ്‌ നന്ദി പറഞ്ഞു.
കരിക്കിനേത്ത്‌ സാരഥികള്‍ക്ക്‌ ഫിലാഡല്‍ഫിയയില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക