Image

തിരുപ്പൂരില്‍ 3 കോവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു

Published on 23 September, 2020
തിരുപ്പൂരില്‍ 3 കോവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു
തിരുപ്പൂര്‍ : സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ മൂന്നുപേര്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയെന്നു പരാതി. തിരുപ്പൂര്‍ ജില്ലാ ആശുപത്രിയിലാണു സംഭവം. പവര്‍കട്ട് കാരണം ഓക്‌സിജന്‍ വിതരണം മുടങ്ങിയതാകാം കാരണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരേ ദിവസമാണു മൂന്നുപേരും മരിച്ചത്. ആശുപത്രി ഉള്‍പ്പെടുന്ന പ്രദേശത്തു ചൊവ്വാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടുമെന്നു നേരത്തെ അറിയിപ്പു ലഭിച്ചിരുന്നതായി മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു.

രാവിലെ ഒന്‍പതിനു വൈദ്യുതി വിതരണം നിലച്ചതിനെത്തുടര്‍ന്ന് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തണുപ്പന്‍ പ്രതികരണമാണുണ്ടായതെന്നു ബന്ധുക്കള്‍ ആരോപിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ കമ്പനിയാണ് ഓക്സിജന്‍ വിതരണം ചെയ്യുന്നത്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു ജില്ലാ കലക്ടര്‍ കെ. വിജയകാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു. കോവിഡ് വാര്‍ഡില്‍ മുപ്പതിലധികം രോഗികള്‍ ചികിത്സയിലുണ്ട്. ജില്ലാ ആശുപത്രിയില്‍ ശുദ്ധജലം, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന് ആശുപത്രി സന്ദര്‍ശിച്ച കലക്ടറോടു നാട്ടുകാരും രോഗികളുടെ ബന്ധുക്കളും പരാതിപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക