Image

കെ.സി.എസ്‌. പിക്‌നിക്‌ ജൂണ്‍ 9 ന്‌

സൈമണ്‍ മുട്ടത്തില്‍ Published on 06 June, 2012
കെ.സി.എസ്‌. പിക്‌നിക്‌ ജൂണ്‍ 9 ന്‌
ചിക്കാഗോ: ഈ വര്‍ഷത്തെ കെ.സി.എസ്‌. പിക്‌നിക്ക്‌ ജൂണ്‍ 9-ാം തീയതി ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ ഡെസ്‌പ്ലയിന്‍സിലുള്ള ലയണ്‍സ്‌ വുഡ്‌ പാര്‍ക്കില്‍വെച്ച്‌ (ഗോള്‍ഫ്‌ & റിവര്‍ റോഡ്‌) നടത്തപ്പെടും. ഈ വര്‍ഷത്തെ പിക്‌നിക്‌ വളരെ മനോഹരമാക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ പിക്‌നിക്‌ കമ്മറ്റി ചെയര്‍മാന്‍ സക്കറിയാ ചേലയ്‌ക്കല്‍, വൈസ്‌ ചെയര്‍മാന്‍ ജോണ്‍സണ്‍ കൂവക്കട, മറ്റ്‌ കമ്മറ്റി അംഗങ്ങളായ സിജോ കുളത്തില്‍കരോട്ട്‌, ജോണ്‍ കരമ്യാലില്‍, സുധീപ്‌ മാക്കീല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. നമ്മുടെ സൗഹൃദങ്ങള്‍ പുതുക്കുന്നതിനുമായി ജൂണ്‍ ഒമ്പതാം തീയതി ലയണ്‍സ്‌ വുഡ്‌പാര്‍ക്കിലേക്ക്‌ മുഴുവന്‍ കെ.സി.എസ്‌. അംഗങ്ങളെയും ക്ഷണിച്ചുകൊള്ളുന്നു.
കെ.സി.എസ്‌. പിക്‌നിക്‌ ജൂണ്‍ 9 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക