Image

രാഹുല്‍ ഗാന്ധി ഹൃസ്വസന്ദര്‍ശനാര്‍ഥം കുവൈറ്റിലെത്തി

സലിം കോട്ടയില്‍ Published on 06 June, 2012
രാഹുല്‍ ഗാന്ധി ഹൃസ്വസന്ദര്‍ശനാര്‍ഥം കുവൈറ്റിലെത്തി
കുവൈറ്റ്‌ : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയും, പാര്‍ലമെന്റ്‌ അംഗവുമായ രാഹുല്‍ ഗാന്ധി ഹൃസ്വസന്ദര്‍ശനാര്‍ഥം കുവൈറ്റിലെത്തി. ബയാന്‍ പാലസില്‍ നടന്ന കൂടികാഴ്‌ചയില്‍ അമീര്‍ ഷെയ്‌ഖ്‌ സബാ അല്‍ അഹമദ്‌ അല്‍ ജാബര്‍ അല്‍ സബയുമായും പ്രധാനമന്ത്രി ഷെയ്‌ഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അല്‍ അഹ്മദ്‌ അല്‍ സബാഹുമായും രാഹുല്‍ ഗാന്ധി കൂടികാഴ്‌ച നടത്തി. കിരീടാവകാശി ഷെയ്‌ഖ്‌ നവാഫ്‌ അല്‍ അഹമദ്‌ അല്‍ ജാബര്‍ അല്‍ സബയും പങ്കെടുത്തു. സന്ദര്‍ശനത്തിന്റെ ഭാഗമായി

കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സതീഷ്‌ സി മേത്ത പ്രതിനിധി സംഘത്തെ അനുഗമിച്ചു. ചൊവ്വാഴ്‌ച വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയും സംഘത്തെയും അമിരി ദിവാന്‍ അഫയഴ്‌സ്‌ മന്ത്രി ഷെയ്‌ഖ്‌ അലി ജര അല്‍ സബ സ്വീകരിച്ചു.
രാഹുല്‍ ഗാന്ധി ഹൃസ്വസന്ദര്‍ശനാര്‍ഥം കുവൈറ്റിലെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക