Image

മഹാരാഷ്ട്രയില്‍ 18,390 പേര്‍ക്കു കൂടി കോവിഡ്, തമിഴ്നാട്ടില്‍ 5,337 പുതിയ രോഗികള്‍

Published on 22 September, 2020
മഹാരാഷ്ട്രയില്‍ 18,390 പേര്‍ക്കു കൂടി കോവിഡ്, തമിഴ്നാട്ടില്‍ 5,337 പുതിയ രോഗികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷത്തോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,390 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,42,770 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,206 പേര്‍ രോഗമുക്തി നേടുകയും 392 പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ സംസ്ഥാനത്ത് 2,72,410 സജീവ കേസുകളാണുള്ളത്. 9,36,554 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. ഇതുവരെ 33,407 പേര്‍ക്കാണ് കോവിഡ്മൂലം സംസ്ഥാനത്ത് ജീവന്‍ നഷ്ടമായതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശാണ് തൊട്ടുപിന്നില്‍. ഇന്ന് 7,553 പേര്‍ക്കാണ് ആന്ധ്രാപ്രദേശില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,555 പേര്‍ രോഗമുക്തി നേടുകയും 51 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. 6,39,302 പേര്‍ക്കാണ് ഇതുവരെ ആന്ധ്രാപ്രദേശില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5,62,376 പേര്‍ രോഗമുക്തി നേടി. 71,465 സജീവകേസുകളാണ് നിലവിലുള്ളതെന്നും ഇതിനോടകം 5,461 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

തമിഴ്നാട്ടില്‍ ചൊവ്വാഴ്ച 5,337 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 5,406 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 76 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാനത്ത് ഇതുവരെ 5,52,674 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 4,97,377 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 46,350 സജീവ കേസുകളുണ്ടെന്നും ഇതുവരെ 8,947 പേര്‍ മരിച്ചതായും തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക