Image

ഖത്തറില്‍ വന്‍ അഗ്നിബാധ: ആളപായമില്ല

Published on 06 June, 2012
ഖത്തറില്‍ വന്‍ അഗ്നിബാധ: ആളപായമില്ല
ദോഹ: വില്ലേജിയോ ദുരന്തത്തിന്‍െറ ഞെട്ടല്‍ മാറും മുമ്പെ, ഖത്തറിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ `പേള്‍ ഖത്തറി'ല്‍ അഗ്‌നിബാധ. ആളപായമില്ലെന്നാണ്‌ വിവരം. കൃത്രിമ ദ്വീപിലെ നിര്‍മാണത്തിലുള്ള ബഹുനില കെട്ടിടത്തില്‍ ഇന്നലെ വൈകീട്ടാണ്‌ തീപിടിച്ചത്‌. പേളിലെ വിവാ ബഹ്രിയ ഡിസ്‌ട്രിക്ടില്‍, പാര്‍പ്പിടവിനോദ കേന്ദ്രങ്ങളില്‍ നിന്ന്‌ അകലെയാണ്‌ അപകടമെന്ന്‌ ആഭ്യന്തര മന്ത്രാലയം ഫേസ്‌ബുക്കിലും ട്വിറ്ററിലും അറിയിച്ചു.

തീപിടിത്ത സമയത്ത്‌ കെട്ടിടത്തിലുണ്ടായിരുന്ന 37 തൊഴിലാളികളെയും സുരക്ഷിതരായി താഴെയിറക്കി. നിര്‍മാണത്തിലുള്ള കെട്ടിടത്തിന്‍െറ താഴെ നിലയില്‍ നിന്നാണ്‌ തീപടര്‍ന്നത്‌. ഈ സമയം തൊഴിലാളികള്‍ മുകളിലായിരുന്നു. സെര്‍ച്ച്‌ ആന്‍റ്‌ റെസ്‌ക്യൂ സേന ഉടന്‍ രംഗത്തെത്തി തൊഴിലാളികളെ ഒഴിപ്പിക്കുകയായിരുന്നു. അഗ്‌നിശമന സേനയുടെ തീവ്രയത്‌നത്തിന്‍െറ ഫലമായി രാത്രി ഒമ്പതരയോടെ തീ നിയന്ത്രണ വിധേയമായതായി മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. തീപടര്‍ന്ന ഭാഗത്തിന്‌ അടുത്തുണ്ടായിരുന്ന പത്ത്‌ തൊഴിലാളികളെയാണ്‌ ആദ്യം രക്ഷപ്പെടുത്തിയത്‌.മൊബൈല്‍ എസ്‌കലേറ്ററും മറ്റു സാമഗ്രികളും ഉപയോഗിച്ചാണ്‌ കെട്ടിടത്തില്‍ കുടുങ്ങിയവരെ താഴെയിറക്കിയത്‌.

തീപിടിത്തത്തിന്‍െറ പ്രഭവകേന്ദ്രത്തില്‍ നിന്നകലെയുള്ളവരെ തുടര്‍ന്ന്‌ സുരക്ഷിതരായി പുറത്തെത്തിച്ചു. തൊഴിലാളികളെ സുരക്ഷിതരായി താഴെയെത്തിച്ച ശേഷം കെട്ടിടം ശീതീകരിക്കുന്ന നടപടികള്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക