സമീക്ഷ യുകെ നാലാം വാര്‍ഷികം; ഓണ്‍ലൈന്‍ സമ്മേളനം ചരിത്രസംഭവമാവും
EUROPE
22-Sep-2020
EUROPE
22-Sep-2020

ലണ്ടന്‍: സമീക്ഷ യുകെ യുടെ നാലാം വാര്‍ഷികം ഒക്ടോബര്‍ 4നു വെബിനാറായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.
ഇന്ത്യയിലെയും യുകെയിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരും പ്രമുഖ വാഗ്മികളും ആണ് സമീക്ഷയുടെ വേദിയില്‍ അണിനിരക്കുന്നത് . സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.എ. ബേബി , AIC GB സെക്രട്ടറി ഹര്‍സെവ് ബെയ്ന്‍സ് , എം സ്വരാജ് എംഎല്‍എ, ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വേദിയിലെ നിറസാന്നിധ്യമായ ഹരീഷ് പേരടി , ഇന്ത്യന്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ.രശ്മിത രാമചന്ദ്രന്‍ എന്നിവരാണ് വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നത്.
.jpg)
യുകെ യില്‍ ആദ്യമായിട്ടാണ് ഒരു സംഘടന രാജ്യത്തെമ്പാടുമുള്ള ബ്രാഞ്ചുകളിലെ അംഗങ്ങളെയും ഇന്ത്യയിലും യുകെയിലും ഉള്ള പ്രാസംഗികരേയും കോര്‍ത്തിണക്കി ഒരു സമ്മേളനം നടത്തുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
ദേശിയ സമ്മേളനത്തിന് മുന്നോടിയായി സമീക്ഷ യുകെയുടെ 24 ബ്രാഞ്ചുകളിലെയും സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. ഭാവിയില്‍ സംഘടനാ ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു മികച്ച രീതിയിലുള്ള ചര്‍ച്ചകളാണ് ബ്രാഞ്ചുസമ്മേളനങ്ങളിലെ പ്രതിനിധികള്‍ മുന്നോട്ടു വയ്ക്കുന്നത് . ഈ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു വരുന്ന അഭിപ്രായങ്ങള്‍ ബ്രാഞ്ചിന്റെ പ്രതിനിധികള്‍ ദേശീയ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാനായി അവതരിപ്പിക്കും.
സമീക്ഷ യുകെ കഴിഞ്ഞ സമ്മേളനത്തിനുശേഷം നടത്തിയ പരിപാടികളുടെ വിലയിരുത്തലും ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുവാനും വേണ്ടിയുള്ള പ്രതിനിധി സമ്മേളനം ഒക്ടോബര്‍ 11നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംപിയുമായ .പി രാജീവ് ഉദ്ഘാടനം ചെയ്യും.
സമ്മേളനം വിജയിപ്പിക്കുന്നതിനായി എല്ലാ സമീക്ഷ പ്രവര്‍ത്തകരെയും അഭ്യുദയകാംഷികളെയും സമീക്ഷ യുകെ ദേശിയ സമിതിക്കു വേണ്ടി അഭിവാദ്യം ചെയ്ത പ്രസിഡന്റ് സ്വപ്ന പ്രവീണും സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും യുകെയിലും ലോകത്തെമ്പാടും ഉള്ള മലയാളി സമൂഹത്തെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സ്വാഗതം ചെയ്തു.
റിപ്പോര്‍ട്ട്: ബിജു ഗോപിനാഥ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments