Image

കുവൈറ്റില്‍ വിദേശികളുടെ എണ്ണം കുറയ്‌ക്കല്‍ മന്ത്രിസഭയുടെ പരിഗണയില്‍

സലിം കോട്ടയില്‍ Published on 06 June, 2012
കുവൈറ്റില്‍ വിദേശികളുടെ എണ്ണം കുറയ്‌ക്കല്‍ മന്ത്രിസഭയുടെ പരിഗണയില്‍
കുവൈറ്റ്‌: രാജ്യത്തെ വിദേശികളുടെ എണ്ണം 45 ശതമാനം വരെ കുറയ്‌ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ബില്‍ മന്ത്രിസഭയുടെ സജീവ പരിഗണയിലാണെന്ന്‌ പ്രാദേശിക പ്രത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. രാജ്യത്ത്‌ വിദേശികളുടെ എണ്ണം സ്വദേശികളുടെ എണ്ണത്തേക്കാള്‍ ഇരിട്ടിയായി വര്‍ധിച്ച പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തു ഗുരുതരമായ സാമൂഹിക പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്‌ടികാണിച്ചു.

വിദേശികളുടെ റസിഡന്‍സ്‌ പെര്‍മിറ്റ്‌ കാലയളവ്‌ അഞ്ചു വര്‍ഷം മുതല്‍ പന്ത്രണ്‌ട്‌ വര്‍ഷമായി ചുരുക്കാനുള്ള നിര്‍ദേശവും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്‌ട്‌. അനധികൃത താമസക്കാരെ പിടികൂടി നാട്‌ കടത്തുന്നതിന്‌ തെരച്ചില്‍ ശക്തമാക്കാനും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു പുറത്തു നിന്നുള്ള തൊഴിലാളികളെ ജോലിക്ക്‌ വയ്‌ക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുവാനും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

വിദേശി സമൂഹത്തില്‍ തന്നെ ഭൂരിപക്ഷമായ ഇന്ത്യക്കാരില്‍ വിശിഷ്യാ മലയാളികള്‍ക്ക്‌ കനത്ത തിരച്ചടിയാകും ഈ റിപ്പോര്‍ട്ട്‌ എന്നാണ്‌ വിലയിരുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക