Image

വനിതാവേദി കുവൈറ്റ്‌ മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 06 June, 2012
വനിതാവേദി കുവൈറ്റ്‌ മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു
കുവൈറ്റ്‌: കുവൈറ്റിലെ പുരോഗമന സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ വനിതാ സംഘടന വനിതാവേദി കുവൈറ്റ്‌, അബാസിയ കല സെന്ററില്‍ മെഡിക്കല്‍ സെമിനാറും സൗജന്യ വൈദ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.

വനിതാവേദി പ്രസിഡന്റ്‌ വല്‍സമ്മ ജോര്‍ജ്‌ അദ്യക്ഷത വഹിച്ച ചടങ്ങ്‌ ഡോ. രാജു ഇയാസോ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിച്ചു. തുടര്‍ന്ന്‌ പ്രസന്ന രാമഭദ്രന്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയ ഡോക്ടര്‍മാരെ സദസിന്‌ പരിചയപ്പെടുത്തി.

പ്രശസ്‌ത ഹൃദ്‌രോഗ വിദഗ്‌ദനായ ഡോ. തോമസ്‌ വര്‍ഗീസ്‌ കുവൈറ്റിലെ പ്രവാസികളില്‍ സാധാരണയായി കാണപ്പെടുന്ന ഹൈപ്പര്‍ ടെന്‍ഷന്‍ പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളേയു, ചികിത്സ രീതിയേയും കുറിച്ച്‌ വിശദമായി പ്രസംഗിച്ചു.

സ്‌ത്രീകളില്‍ സാധാരണയായി കാണപ്പെടുന്ന സ്‌ത്രീജന്യ രോഗങ്ങളേയും പ്രതിവിധികളേയും മുന്‍ കരുതലുകളേയും കുറിച്ച്‌ പ്രശസ്‌ത ഗൈനോക്കോളജിസ്റ്റ്‌ ഡോ. സരിത വിശദീകരിച്ചു. സെമിനാറുമായി ബന്ധപ്പെട്ട്‌ നടത്തിയ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു ഡോ. സരിത.

മാറുന്ന ആധുനിക ജീവിത സാഹചര്യത്തില്‍ ആയുര്‍വേദ ചികിത്സക്കും ജീവിത രീതിക്കുമുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്‌ട്‌ ഡോ. അനൂപ്‌ ആനന്ദ്‌ പ്രഭാഷണം നടത്തി. പുത്തന്‍ ലോകത്തില്‍ ആയുര്‍വേദത്തിന്‌ വര്‍ധിച്ച്‌ വരുന്ന സ്വീകാര്യതയും പ്രാധാന്യവും ചൂണ്‌ടിക്കാട്ടിയ അദ്ദേഹം ആയുര്‍വേദ ചികിത്സാ രീതിയെക്കുറിച്ച്‌ വിശദീകരിക്കുകയും ചെയ്‌തു.

സെമിനാറിനെ തുടര്‍ന്ന്‌ ഡോ. രാജു ഇയാസോ രോഗികളെ പരിശോധിക്കുകയും ആവശ്യമുള്ളവര്‍ക്ക്‌ തുടര്‍ചികിത്സ ഉപദേശിക്കുകയും ചെയ്‌തു. വിദഗ്‌ദ ഡോക്ടര്‍മാരുടെ സാന്നിധ്യവും ആളുകളുടെ പങ്കാളിത്തം കൊണ്‌ട്‌ സജീവവുമായ മെഡിക്കല്‍ സെമിനാറിന്‌ വനിതാവേദി ജനറല്‍ സെക്രട്ടറി ശ്യാമള നാരായണന്‍ സ്വാഗതവും ശാന്ത ആര്‍. നായര്‍ നന്ദിയും പറഞ്ഞു.
വനിതാവേദി കുവൈറ്റ്‌ മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക