Image

ആദ്യ വനിത 2024ല്‍ ചന്ദ്രനിലേക്ക്; 2800 കോടിയുടെ പദ്ധതിയുമായി നാസ

Published on 22 September, 2020
ആദ്യ വനിത 2024ല്‍ ചന്ദ്രനിലേക്ക്; 2800 കോടിയുടെ പദ്ധതിയുമായി നാസ

വാഷിങ്ടണ്‍ : ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കി നാസ. 28 ബില്യണ്‍ ഡോളറാണ് ചന്ദ്രനിലേക്കുളള യാത്രയ്‌ക്ക് നാസ കണക്കാക്കുന്നത്. 


ഇതില്‍ 16 ബില്യണ്‍ ഡോളര്‍ ലൂണാര്‍ ലാന്‍ഡിംഗ് മൊഡ്യൂളിന് വേണ്ടിയാകും ചെലവാക്കുക. ഇതിന്റെ ഭാഗമായി ആദ്യ വനിതയും ചന്ദ്രനിലിറങ്ങും. ബഹിരാകാശയാത്രികരെ 2024-ല്‍ ചന്ദ്രനിലെത്തിക്കാനായാണ് നാസ ഈ പദ്ധതി തയ്യാറാക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ് മുന്‍‌ഗണന നല്‍കി നിശ്ചയിച്ച പദ്ധതിയാണിത്. 


അമേരിക്കയില്‍ തിരഞ്ഞെടുപ്പനുബന്ധ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയുടെ പ്രരംഭനടപടികള്‍ വൈകിയേക്കാമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡന്‍സ്റ്റീന്‍ സൂചന നല്‍കി. ഡിസംബറോടെ 3.2 ബില്യണ്‍ ഡോളര്‍ പദ്ധതിക്കായി ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്രിഡന്‍സ്റ്റീന്‍ പറഞ്ഞു.


ഒരു വനിത ഉള്‍പ്പെടെ രണ്ട് യാത്രികരാണ് 2024-ല്‍ ചന്ദ്രനിലേക്ക് തിരിക്കുന്നത്. 1969 ലും 1972 ലും നടത്തിയ അപ്പോളോ യാത്രകളില്‍ നിന്ന് വ്യത്യസ്തമായി ദക്ഷിണ ധ്രുവത്തിലേക്കായിരിക്കും യാത്രയെന്നും ബ്രിഡന്‍സ്റ്റീന്‍ സൂചിപ്പിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക